വ്യാജ ലൈസൻസ്: പാകിസ്താൻ എയർലൈൻസിലെ 150 പൈലറ്റുമാർക്ക് സസ്പെൻഷൻ

കറാച്ചി: വ്യാജ ലൈസൻസ് കേസിൽ പാകിസ്താൻ ഇന്‍റർനാഷനൽ എയർലൈൻസിലെ (പി.ഐ.എ) 150 പൈലറ്റുമാർക്ക് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പി.ഐ.എ വക്താവ് അബ്ദുല്ല ഖാനാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. 

പി.ഐ.എയുടെ മുഴുവൻ പൈലറ്റുമാരുടെയും ലൈസൻസ് പരിശോധിച്ച ശേഷമാണ് 434 പൈലറ്റുമാരിൽ 150 പേർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. സമാന ആരോപണം നേരിട്ട 17 പൈലറ്റുമാരെ 2019 ജനുവരിയിൽ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

കഴിഞ്ഞ മാസം തെക്കൻ പാകിസ്താനിലുണ്ടായ വിമാനപകടത്തിൽ 98 പേർ മരിച്ചിരുന്നു.


Tags:    
News Summary - licence fraud: Pakistan airline suspends 150 pilots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.