പെഷവാർ കോളജിൽ താലിബാൻ ആക്രമണം; ഒൻപത് മരണം

ഇസ്ലാമാബാദ്: പെഷവാർ കാർഷിക കോളജിൽ ഇന്ന് രാവിലെയുണ്ടായ താലിബൻ ഭീകരവാദി ആക്രമണത്തിൽ 9 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റു. ബുർഖ ധിരച്ചെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ 16 പേരെ ഖൈബർ ടീച്ചിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

സ്ഥലത്തുണ്ടായിരുന്ന പൊലീസ് നാല് ഭീകരരെ വധിച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബുർഖ ധരിച്ച് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ സുരക്ഷാജീവനക്കാരനെ വെടിവെച്ച് വീഴ്ത്തിയാണ് കാമ്പസിൽ പ്രവേശിച്ചത്. 

ആക്രമണം ഉണ്ടായ ഉടൻതന്നെ പൊലീസും കമാൻഡോകളും കാമ്പസ് വളഞ്ഞു. കാമ്പസിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - At least 9 killed, 30 injured as burqa-clad terrorists attack Peshawar -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.