ഒാട്ടവ: അഫ്ഗാനിസ്താനിലെ ഹഖാനി ഭീകരസംഘങ്ങളുടെ തടവറയിൽ നിന്ന് പാക് സൈന്യം രക്ഷപ്പെടുത്തിയ യു.എസ്-കനേഡിയൻ ദമ്പതികൾ നാട്ടിൽ തിരിച്ചെത്തി. അമേരിക്കൻ വംശജയായ ഭാര്യ കെയ്റ്റ്ലൻ കോഹ്ൽമാനും(31) മൂന്നുമക്കൾക്കുമൊപ്പം വെള്ളിയാഴ്ചയാണ് ജോഷ്വ ബോയ്ൽ (34)കാനഡയിലെത്തിയത്. ഹഖാനികളുടെ തടവിൽ കഴിഞ്ഞ കാലത്ത് അനുഭവിച്ച വേദനകൾ ജോഷ്വ ബോയ്ൽ മാധ്യമങ്ങളോടു പങ്കുവെച്ചു. ‘‘ആരും ഞങ്ങളെ രക്ഷിക്കാനുണ്ടായിരുന്നില്ല. രക്ഷിക്കുേമ്പാൾ കുട്ടികളിലൊരാൾ മൃതപ്രായമായിരുന്നു. അവരെെൻറ പിഞ്ചുമകളെ വധിച്ചു. ഭാര്യയെ ബലാത്സംഗം ചെയ്തു. ഭീകരസംഘത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിെൻറ പ്രതികാരമായിരുന്നു അത്. അവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണം’’-ജോഷ്വ ആവശ്യപ്പെട്ടു. ഇൗ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
അഞ്ചുവർഷത്തെ തടവിനുശേഷം ബുധനാഴ്ചയാണ് പാക്സൈന്യം ദമ്പതികളെ രക്ഷപ്പെടുത്തിയത്. ബന്ദിയാക്കപ്പെടുമ്പോൾ കെയ്റ്റ്ലൻ ഗർഭിണിയായിരുന്നു. 2012ലാണ് അഫ്ഗാനിസ്താനിൽ യാത്രക്കിടെ ഇവർ ഹഖാനികുടെ പിടിയിലായത്. തടവിലിരിക്കെ മൂന്നുകുട്ടികൾ കൂടി ജനിച്ചു. നാലാമത്തെ കുട്ടിയെപ്പറ്റിയുള്ള വിവരം മോചിപ്പിക്കപ്പെട്ടപ്പോൾ മാത്രമാണ് പുറത്തറിഞ്ഞത്. ഗർഭിണിയായ ഭാര്യക്കൊപ്പം അഫ്ഗാനിസ്താൻ സന്ദർശിക്കാനുള്ള ജോഷ്വയുടെ തീരുമാനം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്ന് മുമ്പ്കെയ്റ്റ്ലെൻറ പിതാവ് കുറ്റപ്പെടുത്തിയിരുന്നു.
വടക്കുപടിഞ്ഞാറൻ അഫ്ഗാനിൽ നിന്നാണ് പാക്സൈന്യം ഇവരെ രക്ഷപ്പെടുത്തിയത്. താലിബാൻ ബന്ധമുള്ള ഹഖാനി ശൃംഖലകൾക്കെതിരെ നടപടിയെടുക്കുന്നതിൽ പാകിസ്താൻ പരാജയമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു.
അഫ്ഗാനിൽ നിന്ന് പാകിസ്താനിലേക്ക് ബന്ദികളുമായി താലിബാൻ ഭീകരർ കടക്കുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു പാക് സൈന്യത്തിെൻറ ഇടപെടൽ. ഭീകരരുടെ കൊടുംപീഡനങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ വിഡിയോയിലും ദമ്പതികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.