ഇസ്രായേല്‍ മന്ത്രിക്ക്​ കോവിഡ്; പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്​ഥരും നിരീക്ഷണത്തിൽ

തെൽഅവീവ്​: ഇസ്രായേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായ ി കഴിഞ്ഞ രണ്ടാഴ്​ചക്കിടെ ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്​ഥരും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമൂഹ സമ്പർക ്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിലേക്ക്​ മാറി. ഉപദേശകരിലൊരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ പ്രധാനമന്ത്രി നേരത്തെ നിരീക്ഷണത്തിലേക്ക്​ മാറിയിരുന്നു. പിന്നീട്​ അദ്ദേഹത്തിന്​ രോഗബാധയില്ലെന്ന്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ സമ്പർക്ക വിലക്ക്​ ഒഴിവാക്കിയത്​. വീണ്ടും സമ്പർക്ക വിലക്കിലേക്ക്​ മാറാൻ നിർബന്ധിതാനായിരിക്കുകയാണ്​ നെതന്യാഹു.

ഇസ്രായേലിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയാണ് യാക്കോവ് ലിറ്റ്‌സ്മാൻ. അദ്ദേഹത്തി​​െൻറയും ഭാര്യയുടെയും ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്​ ഉന്നത ഉദ്യോസ്​ഥരെ വരെ സമ്പർക്ക വിലക്കിലേക്ക്​ മാറാൻ നിർബന്ധിതമാക്കിയിട്ടുണ്ട്​. ഇസ്രായേല്‍ ചാരസംഘടനായ മൊസാദ് ചീഫ് യോസി കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്​.

കോവിഡ്​ ബാധിച്ച്​ 31 പേരാണ് ഇതുവരെ ഇസ്രായേലിൽ മരിച്ചത്. 6213 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

Tags:    
News Summary - Israel's health minister gets coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.