ഇസ്രായേൽ ​വ്യോമാക്രമണത്തിൽ മൂന്ന്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു

ഗ​സ്സ സി​റ്റി: ഗസ്സയിൽ ഇസ്രായേൽ​ നടത്തിയ ​വ്യോമാക്രമണത്തിൽ മൂന്ന്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു. തിരിച്ചുള്ള ഹമാസി​​​​െൻറ റോക്കറ്റ്​ ആക്രമണത്തിൽ ഒരു ഇസ്രായേലിയും കൊല്ലപ്പെട്ടതായാണ്​ വിവരം​. ഹമാസി​​​​െൻറ ടെലിവിഷൻ സ്​റ്റേഷൻ കെട്ടിടവും തകർന്നതായി അവർ അറിയിച്ചു. 2014ലെ യുദ്ധത്തിന്​ ശേഷം ഇരുവർക്കുമിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഗസ്സയിൽ​ നടന്നു കൊണ്ടിരിക്കുന്നത്​.

വ്യോമാക്രമണത്തിന്​ പുറമേ ജനനിബിഡമായ മേഖലകളിൽ ഇസ്രായേൽ ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്​. ഇന്നലെ ഗ​സ്സ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ ഹ​മാ​സ്​ നേ​താ​വ​ട​ക്കം ഏ​ഴു ഫ​ല​സ്​​തീ​നി​ക​ളെ വ​ധി​ച്ചിരുന്നു. സി​വി​ലി​യ​ൻ വാ​ഹ​ന​ത്തി​ൽ അ​തി​ർ​ത്തി​ ക​ട​ന്നാ​യിരുന്നു ​ആ​ക്ര​മ​ണം. ​

ഇതിനെതിരെയുള്ള ഹ​മാ​സ്​ തി​രി​ച്ച​ടി​യി​ൽ ഒ​രു ഇ​സ്രാ​യേ​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഇ​സ്രാ​യേ​ലി​ന്​ തി​രി​ച്ച​ടി​യാ​യി ഗ​സ്സ​യി​ൽ ​നി​ന്ന്​ ഞാ​യാ​റാ​ഴ്​​ച നി​ര​വ​ധി ത​വ​ണ റോ​ക്ക​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തി​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യോ എ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.

Tags:    
News Summary - Israeli air raids kill three Palestinians-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.