ഗസ്സ: ഇസ്രായേൽ ആക്രമണത്തിനെതിരെയും തീരത്ത് സഞ്ചാര സ്വാതന്ത്ര്യം സാധ്യമാക്കുന്നതിനും ബോട്ട് പ്രതിഷേധവുമായി ഫലസ്തീനികൾ. ഗസ്സയിലെ മത്സ്യബന്ധന തുറമുഖത്തുനിന്ന് 20 പേരുമായി ആദ്യ ബോട്ട് ചൊവ്വാഴ്ച രാവിലെ യാത്രയായി. നിലവിൽ 16 കി.മീ. വരെ തീരത്ത് യാത്രചെയ്യാനേ ഇസ്രായേലിന് അനുമതിയുള്ളു. ഇതിനെതിരെയാണ് ബോട്ടിൽ പ്രതിഷേധവുമായി ഫലസ്തീനികൾ രംഗത്തിറങ്ങിയത്. എന്നാൽ, പ്രതിഷേധത്തെ എങ്ങനെയാണ് ഇസ്രായേൽ സേന നേരിടുകയെന്ന് വ്യക്തമല്ല. ബോട്ട് പ്രതിഷേധത്തിൽ ഇസ്രായേൽ അധികൃതരുടെ പ്രതികരണവും പുറത്തുവന്നിട്ടില്ല.
അതിനിടെ, ഗസ്സ മുനമ്പിൽനിന്ന് 28 ചെറു പീരങ്കികൾ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടതായി സൈന്യം വ്യക്തമാക്കി. ഇവയിൽ അധികവും നിർവീര്യമാക്കിയതിനാൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ആഴ്ചകളിലെ രക്തരൂക്ഷിത പോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ ബോട്ട് പ്രതിഷേധവുമായി ഫലസ്തീനികൾ രംഗത്തിറങ്ങിയത്. മേയ് 14ന് നടന്ന പ്രതിഷേധ പരിപാടികളിൽ 61 ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതിനോടനുബന്ധിച്ചാണ് സംഘർഷം മൂർച്ഛിച്ചത്. തുടർന്ന് ചെറുതും വലുതുമായ സംഘർഷങ്ങളിൽ ഇതുവരെ 121 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.