ഗസ്സ സിറ്റി: ഗസ്സയിൽ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ മൂന്നു ദിവസമായി തുടരുന്ന ആക്രമണങ്ങളിൽ 10 ഫലസ്തീനികളും മൂന്ന് ഇസ്രായേലികളും കൊല്ലപ്പെട്ടു. 70 ഫലസ്തീനികൾക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസകേന്ദ്രങ്ങൾക്കു നേരെയാണ് എഫ്-16 യുദ്ധവിമാനങ്ങൾ വഴി ആക്രമണം ഇസ്രായേൽ ശക്തമാക്കിയത്. വ്യോമാക്രമണത്തിന് പുറമെ, കരയുദ്ധത്തിനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
ഹമാസിെൻറ സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.ശനിയാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ ഗർഭിണിയായ ഫലസ്തീനി യുവതിയും അനന്തരവളും ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിരുന്നു. അബു അറാറും(37) 14 മാസം പ്രായമുള്ള സിബയുമാണ് കൊല്ലപ്പെട്ടത്. ഹമാസിെൻറ ആക്രമണത്തിലാണ് അമ്മയും കുട്ടിയും കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രായേലിെൻറ അവകാശവാദം.
നേരത്തേ ഇവർ അമ്മയും മകളുമെന്നാണ് പറഞ്ഞിരുന്നത്. ഞായറാഴ്ച മാത്രം 200ഒാളം മിസൈലുകളാണ് ഇസ്രായേൽ ഗസ്സയിലേക്ക് തൊടുത്തത്. തിരിച്ചടിയായി ഗസ്സയിൽനിന്ന് തെക്കൻ ഇസ്രായേലിലേക്കും റോക്കറ്റാക്രമണമുണ്ടായി. നിരവധി മിസൈലുകൾ ഗസ്സയിെല പ്രതിരോധ സംവിധാനം തടസ്സപ്പെടുത്തി.
കഴിഞ്ഞദിവസങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ. റമദാൻ വ്രതാരംഭത്തിനായി മേഖല തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണങ്ങൾ. ഗസ്സയിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്താനായി നിലയുറപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടങ്ങിയതുമുതൽ 430ഓളം റോക്കറ്റുകൾ ഇസ്രായേൽ ഫലസ്തീനിലേക്ക് തൊടുത്തതായി സൈന്യം സ്ഥിരീകരിച്ചു.
അതിനിടെ, ആക്രമണം ശക്തമാക്കാനും ഫലസ്തീൻ ഭൂപ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മിസൈൽ ആക്രമണത്തെ പിന്തുണച്ച് യു.എസ് രംഗത്തുവന്നു. സ്വയംപ്രതിരോധത്തിെൻറ ഭാഗമായാണ് ഇസ്രായേലിെൻറ ആക്രമണമെന്നാണ് യു.എസിെൻറ ന്യായീകരണം.
ഗസ്സ ആക്രമണത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അപലപിച്ചു. തുർക്കി വാർത്ത ഏജൻസിയായ അനദൊലുവിെൻറ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടവും ആക്രമണത്തിൽ തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.