ഇസ്ലാമാബാദ്: മുൻ ധനമന്ത്രി ഇസ്ഹാഖ് ദറിെൻറ പാസ്പോർട്ട് പാക് സർക്കാർ റദ്ദാക്കി. പാനമരേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാതെ വിദേശത്തു കഴിയുകയാണ് ദർ. ബ്രിട്ടനിൽ കഴിയുന്ന ദറിെൻറയും ഭാര്യയുടെയും നയതന്ത്ര പാസ്പോർട്ടാണ് റദ്ദാക്കിയത്. 30 ദിവസത്തിനുള്ള ഇൗ പാസ്പോർട്ടുമായി കീഴടങ്ങിയാൽ സാധാരണ പാസ്പോർട്ട് ലഭിക്കും. പാസ്പോർട്ട് റദ്ദാക്കിയതിനെ തുടർന്ന് ദറിന് ബ്രിട്ടനിൽ നിന്ന് മറ്റൊരു രാജ്യത്തേക്കും സഞ്ചരിക്കാൻ കഴിയില്ല. ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്ന പാകിസ്താെൻറ ആവശ്യം ഇൻറർപോൾ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.