ബെയ്ജിങ്: ചൈനയിൽ കപ്പലുകൾ കൂട്ടിയിടിച്ച് 32 പേരെ കാണാതായി. 30 ഇറാനികളെയും രണ്ട് ബംഗ്ലാദേശ് പൗരന്മാരെയുമാണ് എണ്ണക്കപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായത്.
ദക്ഷിണകൊറിയയിലേക്ക് പോവുകയായിരുന്ന സാഞ്ചി എന്ന ഇറാനിയൻ എണ്ണക്കപ്പലും ഹോേങ്കാങ്ങിൽനിന്നുള്ള ചരക്കുകപ്പലുമാണ് ചൈനയുടെ കിഴക്കൻതീരത്തുണ്ടായ അപകടത്തിൽപെട്ടത്.
അപകടത്തിന് പിന്നാലെ ഇറാനിയൻ കപ്പലിന് തീപിടിച്ചു. കപ്പലിൽ 1,60,000 ടൺ എണ്ണയുണ്ടായിരുന്നതായും ഇത് കടലിൽ ഒഴുകിപ്പരക്കുന്നതായും ചൈനീസ് ഒൗദ്യോഗികമാധ്യമം റിപ്പോർട്ട് ചെയ്തു.
ഹോേങ്കാങ് കപ്പലിന് സാരമായ കേടുപാടുകളൊന്നും സംഭവിച്ചില്ല. കപ്പലിലുണ്ടായിരുന്ന 21 നാവികരെയും രക്ഷപ്പെടുത്തിയതായി ചൈനീസ് മന്ത്രാലയം അറിയിച്ചു. ചൈനയുടെ എട്ട് കപ്പലുകളും ദക്ഷിണകൊറിയയുടെ വിമാനവും ചേർന്ന് കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.