ഇന്ത്യയിലെ മുസ്​ലിംകൾക്കെതിരായ സംഘടിത അക്രമത്തെ അപലപിക്കുന്നു -ഇറാൻ വിദേശകാര്യമ​ന്ത്രി

തെഹ്​റാൻ: ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായി നടന്ന സംഘടിത ആക്രമണത്തിൽ അപലപിക്കുന്നുവെന്ന്​ ഇറാൻ വിദേശകാര്യമന്ത്രി ജവാദ്​ സരിഫ്​. വിവേകശൂന്യവും അക്രമസ്വഭാവവുമുള്ള സമൂഹം വളർന്നുവരാൻ ഭരണകൂടം അനുവദിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ സംഘടിത അക്രമങ്ങളെ ഇറാൻ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാൻ ഇന്ത്യയുടെ സുഹൃദ്​രാജ്യമാണ്​. എല്ലാ പൗരൻമാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ തയാറാകണമെന്നും വിവേകശൂന്യരായ അക്രമികളെ ശക്തിപ്പെടാൻ നുവദിക്കരുതെന്ന്​ ഇന്ത്യൻ അധികാരികളോട് അഭ്യർഥിക്കുന്നു. സമാധാനപരമായ സംഭാഷണവും നിയമവാഴ്ചയുമായി മുന്നോട്ടുപോകണമെന്നും ജവാദ്​ സരിഫ്​ ട്വീറ്റ്​ ചെയ്​തു.

ഡൽഹി മുസ്​ലിംകളെ ലക്ഷ്യമിട്ട്​ നടന്ന കലാപത്തെ പാകിസ്​താൻ, തുർക്കി, ഇന്തോനേഷ്യ, യു.എസ്​ തുടങ്ങിയ ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു.

Tags:    
News Summary - Iran Condemn wave of violence against Muslims in Delhi - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.