തെഹ്റാൻ: പാർലമെൻറിലും ആത്മീയനേതാവ് ആയത്തുല്ല ഖുമൈനിയുടെ സ്മൃതികുടീരത്തിലുമുണ്ടായ ആക്രമണങ്ങൾക്കുപിന്നിൽ ഇറാൻ സ്വദേശികളായ െഎ.എസ് ഭീകരരാെണന്ന് ഒൗദ്യോഗികസ്ഥിരീകരണം. ആക്രമണങ്ങളിൽ 13 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ അഞ്ചുപേരും ഇറാൻ സ്വദേശികളാണെന്ന് ദേശീയ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി റെസ സെയ്ഫുല്ലാഹി അറിയിച്ചു. രാജ്യത്ത് െഎ.എസിെൻറ ആദ്യ ആക്രമണമാണിത്.
അതിനിടെ ഭീകരാക്രമണത്തോടുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രതികരണം ലജ്ജാവഹമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം ആക്ഷേപിച്ചു. വിതക്കുന്നതെന്താണോ അതാണ് ഇറാൻ ഇപ്പോൾ കൊയ്തെടുക്കുന്നതെന്നായിരുന്നു ട്രംപിെൻറ പരാമർശം. ഇരകളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തീവ്രവാദം സ്പോൺസർ ചെയ്യുന്ന തരത്തിലുള്ള ഇറാെൻറ നടപടികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.
ഇറാൻജനത തീവ്രവാദത്തെ പിന്തുണക്കുന്നവരാണെന്ന ട്രംപിെൻറ പ്രസ്താവന ലജ്ജാവഹമാണെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് കുറ്റപ്പെടുത്തി.
ഇറാൻ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നത് ട്രംപ് ദീർഘകാലമായി ഉന്നയിക്കുന്ന ആരോപണമാണ്. 2015ലെ ആണവകരാർ റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരെ പുതിയ ഉപരോധം കൊണ്ടുവരുന്നതിെൻറ പണിപ്പുരയിലാണ് യു.എസ്. ആക്രമണത്തെ യു.എൻ ശക്തമായി അപലപിച്ചു. തീവ്രവാദത്തിനെതിരെ ലോകം ഒരുമിക്കേണ്ട കാലഘട്ടമാണിതെന്ന് യു.എൻ ജനറൽ സെക്രട്ടറി അേൻറാണിയോ ഗുെട്ടറസ് ഒാർമിപ്പിച്ചു. ആക്രമണം നടത്തിയവർക്ക് ഉചിതശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാകൃതമായ ആക്രമണമാണ് നടന്നതെന്ന് യു.എൻ രക്ഷകൗൺസിലും പറഞ്ഞു. പാരിസിൽ ഇൗഫൽ ടവർ വിളക്കുകളണച്ചാണ് ഇറാന് െഎക്യദാർഢ്യം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.