കാനഡയിലെ സ്കൂളിൽ വെടിവെപ്പ്; ആക്രമിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ ആക്രമിയടക്കം പത്ത് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സ്കൂളിലാണ് വെടിവെപ്പുണ്ടായത്.

ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. പ്രാദേശിക സമയം 1:20 ഓടെയാണ് വെടിവെപ്പ് നടന്നത്. സ്കൂൾ പരിസരത്തും സ്കൂളിന് സമീപത്തെ വീട്ടിലുമായാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ടത്തിൽ ആക്രമിയുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിൽ പരിക്കേറ്റ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട ആക്രമി സ്ത്രീയാണ്. വെടിവെപ്പ് നടന്ന ഉടനെ പ്രദേശവാസികൾക്ക് ഫോണിലൂടെ ജാഗ്രതാ നിർദേശം ലഭിച്ചിരുന്നു. വീടുകളിൽ അഭയം തേടാനും പുറത്തിറങ്ങാതിരിക്കാനും നിർദേശിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അ​ന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - 9 killed, dozens injured in school shooting in Canada's Tumbler Ridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.