ആൾക്കൂട്ടക്കൊല; ദീപു ദാസിന്‍റെ കുടുംബത്തിന് ബംഗ്ലാദേശ് സർക്കാർ വീട് നിർമിച്ച് നൽകും

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ദീപു ചന്ദ്ര ദാസിന്‍റെ കുടുംബത്തിന് വീട് നിർമിക്കാൻ ഇടക്കാല സർക്കാർ 25 ലക്ഷം ടാക്ക( ബംഗ്ലാദേശ് കറൻസി) പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ രണ്ട് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബർ 18നാണ് ദീപുവിനെ ആൾക്കൂട്ടം മർദിക്കുകയും മരത്തിൽ കെട്ടിയിട്ട് തീവെക്കുകയുമായിരുന്നു.

കുടുംബത്തിന്‍റെ ഏക വരുമാന മാർഗമായിരുന്നു ദീപുവെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന് ദീർഘകാലത്തേക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്താനാണ് വീട് നിർമാണത്തിനായി 25 ലക്ഷം പ്രഖ്യാപിച്ചത്.

യു.എൻ.ഒയുടെ മേൽനോട്ടത്തിൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നാഷണൽ ഹൗസിംഗ് അതോറിറ്റിയാണ് വീട് നിർമിച്ച് നൽകുക. ഇതിന് പുറമെ ധനസഹായവും നൽകും. ദീപു ദാസിന്റെ പിതാവിനും ഭാര്യക്കും സർക്കാർ 10 ലക്ഷം നൽകും. കൂടാതെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ 5 ലക്ഷവും നൽകും. 

Tags:    
News Summary - Bangladesh announces ex-gratia for Dipu das' family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.