റഷ്യൻ ഡ്രോണാക്രമണത്തിൽ തകർന്ന വീട്
കിയവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകിവ് മേഖലയിൽ റഷ്യൻ ഡ്രോൺ ആക്രമണം. കഴിഞ്ഞദിവസം അർധരാത്രി നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. 35 ആഴ്ച ഗർഭിണിയായ അവരുടെ അമ്മക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഖാർകിവിൽ ഈ കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് റഷ്യൻ ഡ്രോൺ ഇടിച്ചുകയറുകയായിരുന്നു. ആക്രമണത്തിൽ ഇവരുടെ വീട് പൂർണമായി തകർന്നു.
കുടുംബം വീടിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിപ്പോയതായി ഖാർകിവ് റീജനൽ പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. 34 വയസ്സുള്ള പിതാവും രണ്ടുവയസ്സുള്ള ഇരട്ട സഹോദരങ്ങളും അവരുടെ ഒരു വയസ്സുള്ള സഹോദരിയുമാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അവരുടെ അമ്മയെ ജീവനോടെ കണ്ടെത്തി. ഇവരുടെ പരിക്ക് ഗുരുതരമാണ്. നാലുവർഷമായി യുക്രെയ്നിൽ ആക്രമണം തുടരുകയാണ് റഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.