ജകാർത്ത: ഇന്തോനേഷ്യയെ നാമാവശേഷമാക്കിയ ഭൂചലനത്തിലും സൂനാമിയിലും കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു. ദുരന്തത്തിന് ഒരാഴ്ച പിന്നിടുന്നതോടെ മരിച്ചവരുടെ എണ്ണം 1600 ആയിട്ടുണ്ട്. സുലവേസി ദ്വീപിലെ പാലുവിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്.
ബലറോവയിലെ സർക്കാർ ഹൗസിങ് േകാംപ്ലക്സിനുള്ളിൽ നൂറുകണക്കിനുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവിടെയുള്ള 1000ത്തിലേറെ വീടുകൾ തകർന്നിട്ടുണ്ട്. ഇതിനുള്ളിലായി ചുരുങ്ങിയത് 1000 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദുരന്തനിവാരണ സേന വക്താവ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
നേരത്തേ, വെള്ളിയാഴ്ചയോടെ തിരച്ചിൽ അവസാനിപ്പിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ദുരന്തം അതിജീവിച്ച രണ്ടുലക്ഷത്തിലേറെ ആളുകൾക്ക് മാനുഷികസഹായം ആവശ്യമാണെന്ന് യു.എൻ വ്യക്തമാക്കി. ഭക്ഷ്യസാധനങ്ങൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത്. വിശപ്പു സഹിക്കാൻ കഴിയാതെ കടകൾ കുത്തിത്തുറന്നു സാധനങ്ങൾ മോഷ്ടിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുലവേസിയിൽ ഭൂചലനവും സൂനാമിയും അനുഭവപ്പെട്ടത്. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സഹായം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.