ബി.ജെ.പി മുസ്​ലിം വിരുദ്ധ പാർട്ടിയെന്ന്​ ഇംറാൻ ഖാൻ

ഇസ്ലമാബാദ്​: ബി.ജെ.പി മുസ്​ലിം വിരുദ്ധ പാർട്ടിയാണെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. വാഷിങ്​ടൺ പോസ്​ റ്റിന്​ നൽകിയ അഭിമുഖത്തിലാണ്​ ബി.ജെ.പിയുമായി ബന്ധപ്പെട്ട്​ ഇംറാൻ അഭിപ്രായം പറഞ്ഞത്​. നിലവിൽ ഇന്ത്യ ഭരിക്കുന് ന പാർട്ടി മുസ്​ലിം വിരുദ്ധവും പാകിസ്​താൻ വിരുദ്ധവുമാണെന്ന്​ ഇംറാൻ പറഞ്ഞു.

ഇതാദ്യമായല്ല ഇംറാൻ ഇന്ത്യക്കെതിരെ രംഗത്തെത്തുന്നത്​. ക​ഴിഞ്ഞ സെപ്​തംബറിൽ ഇരുരാജ്യങ്ങളുടെയും വിദേശമ​ന്ത്രിമാർ പ​െങ്കടുക്കുന്ന ചർച്ചയിൽ നിന്ന്​ ഇന്ത്യ പിൻമാറിയപ്പോഴും വിമർശനവുമായി ഇംറാൻ രംഗത്തെത്തിയിരുന്നു. നിരാശജനകമെന്നാണ്​ ഇന്ത്യയുടെ തീര​ുമാനത്തെ അന്ന്​ ഇംറാൻ വിശേഷിപ്പിച്ചത്​.

ഇന്ത്യയിൽ നിന്നുള്ള സിക്ക്​ തീർഥാടകർക്കായി കർതാർപൂർ ഇടനാഴി പാകിസ്​താൻ തുറക്കാൻ തീരുമാനിച്ചു. തീർഥാടകർക്ക്​ ഇത്​ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇന്ത്യയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്​ ശേഷം പാകിസ്​താനുമായുള്ള ചർച്ചകൾ പുന:രാരംഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Imran Khan Calls BJP 'Anti-Muslim' and 'Anti-Pakistan-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.