തെഹ്റാൻ: ഖുദ്സ് ഫോഴ്സ് മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടർന്ന ് പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കക്കെതിരെ പ്രതികാരം െചയ്യുമെ ന്ന ഇറാെൻറ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗയുടെ പ്രഖ്യാപനത്തെ അതിഗൗരവത്തോ ടെയാണ് ലോകരാഷ്ട്രങ്ങൾ കാണുന്നത്. ലബനാനിലെ ഹിസ്ബുല്ലയും ഇറാഖിലെ ശിയ സംഘടനക ളും യമനിലെ വിവിധ സായുധ ഗ്രൂപ്പുകളും ഖാസിമിെൻറ വധത്തിെൻറ പ്രതികാരമുണ്ടാകുമെന ്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇറാഖിൽനിന്ന് പൗരന്മാർ ഉടൻ മടങ്ങണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്. മിഡിലീസ്റ്റിലെ പുതിയ സംഭവ വികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതായാണ് നാറ്റോ വ്യക്തമാക്കിയത്.
ജർമനി, ബ്രിട്ടൻ, ചൈന, റഷ്യ, ഫ്രാൻസ് എന്നീ വൻശക്തി രാജ്യങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കക്ക് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.
1979ൽ ഇറാനിൽ വിപ്ലവം അരങ്ങേറിയ സമയം മുതൽ ഇറാനും അമേരിക്കയും തമ്മിൽ നല്ല ബന്ധത്തിലല്ല. വർഷങ്ങളായി ഇറാൻ ഉപരോധവും നേരിടുന്നു. അടുത്തിടെ അമേരിക്കയും ഇറാനും തടവിലാക്കിയവരെ കൈമാറി ബന്ധം മെച്ചപ്പെടുത്തിവരുകയായിരുന്നു. എന്നാൽ, ഖാസിം സുലൈ മാനി വധം സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് ഇറാൻ-യു.എസ് ബന്ധത്തെ എത്തിച്ചിരിക്കുന്നത്.
ഇറാനൊപ്പം തന്നെ ഇറാഖ്, സിറിയ, യമൻ, ലബനാൻ എന്നിവയും സംഘർഷസാധ്യതയിലേക്ക് നീങ്ങും.
വർഷങ്ങൾ നീണ്ട യുദ്ധത്തിെൻറ കെടുതികൾ അനുഭവിക്കുന്ന ഇറാഖ് തന്നെയാകും ഇറാൻ-യു.എസ് സംഘർഷത്തിെൻറയും പ്രയാസം അനുഭവിക്കുകയെന്ന സൂചനകളാണ് പശ്ചിമേഷ്യൻ വിദഗ്ധർ പങ്കുവെക്കുന്നത്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലേക്ക് വഴിവെച്ച പൊടുന്നനെയുള്ള കാരണവും ഇറാഖിലെ പ്രക്ഷോഭങ്ങളായിരുന്നു.
ഡിസംബർ 27ന് ഇറാഖിലെ സൈനിക കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. നിരവധി അമേരിക്കൻ-ഇറാഖി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിെൻറ പ്രതികാരമായി അമേരിക്കൻ സേന ഇറാഖിലെയും സിറിയയിലെയും ഇറാെൻറ പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. നാല് കമാൻഡർമാർ അടക്കം 25 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകാരികൾ ഡിസംബർ 31ന് അമേരിക്കൻ എംബസി ആക്രമിക്കുകയും പ്രധാന വാതിൽ തകർക്കുകയും ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. ഈ സംഘർഷങ്ങളുടെ തുടർച്ചയായാണ് ബഗ്ദാദ് വിമാനത്താവളത്തിൽ തന്നെ ആക്രമണം നടത്തി ഖാസിം സുലൈമാനിയെ കൊലപ്പെടുത്താൻ കാരണം.
ഇറാനിൽ ജനപ്രിയനായ ഖാസിമിന് അന്ത്യാഭിവാദ്യം അർപ്പിച്ചും അമേരിക്കക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും തെഹ്റാനിൽ പതിനായിരങ്ങൾ അണിനിരന്ന റാലിയും നടന്നു. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ പ്രാർഥനക്കുശേഷം ഖാസിം സുലൈമാനിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.