???? ???

ഹോങ്കോങിലെ പ്രക്ഷോഭം വിജയം; നാടുകടത്തൽ നിയമം റദ്ദാക്കി

ഹോ​​ങ്കോ​ങ്​: ആഴ്ചകളായി ഹോങ്കോങിൽ തുടരുന്ന ജനകീയ പ്രക്ഷോഭം വിജയം. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറ ുന്ന നിയമം നടപ്പാക്കില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ഞാൻ വ്യക്തമാക്കി പറയുന്നു, ബിൽ ഇന ിയില്ല. ബില്ലിനു വേണ്ടിയുള്ള സർക്കാറിന്‍റെ ശ്രമങ്ങൾ പൂർണമായി പരാജയപ്പെട്ടു -ലാം വാർത്താ സമ്മേളനത്തിൽ സമ്മതിച്ചു.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹോ​​ങ്കോ​ങ്ങി​ൽ വ​ൻ റാ​ലി​ക​ളും ന്യൂ​ന​പ​ക്ഷം വ​രു​ന്ന തീ​വ്ര​സ്വ​ഭാ​വ​ക്കാ​രാ​യ പ്ര​ക്ഷോ​ഭ​ക​രു​മാ​യു​ള്ള പൊ​ലീ​സ്​ ഏ​റ്റു​മു​ട്ട​ലു​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. നി​യ​മ​ത്തി​നെ​തി​രെ പൊ​ട്ടി​​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭം ജ​നാ​ധി​പ​ത്യ പ​രി​ഷ്​​ക​ര​ണ​ത്തി​നുള്ള സ​മ​ര​മാ​യും വി​ക​സി​ക്കു​ന്നതിനിടെയാണ് ഹോങ്കോങ് അധികൃതരുടെ നീക്കം.

കഴിഞ്ഞ ദിവസം അ​ർ​ധ​രാ​ത്രി ക​ലാ​പ വി​രു​ദ്ധ​ സേ​ന​യും സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രും ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ നിരവധി പ്ര​ക്ഷോ​ഭ​ക​ർ അ​റ​സ്​​റ്റി​ലായിരുന്നു. ​മോ​ങ്​​കോ​ക്​ ജി​ല്ല​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച്​ അ​ർ​ധ​രാ​ത്രി റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളു​മാ​യാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പൊ​ലീ​സ്​ പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തും അ​റ​സ്​​റ്റ്​ ചെ​യ്​​ത​തും.

Tags:    
News Summary - Hong kong extradition bill is dead-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.