ബെയ്ജിങ്: ഹോേങ്കാങ്ങിലെ ജനാധിപത്യസമര പ്രസ്ഥാനങ്ങൾക്ക് വീണ്ടും തിരിച്ചടി. ഹോേങ്കാങ്ങിെൻറ ജനാധിപത്യത്തിനായി പ്രക്ഷോഭം നയിക്കുന്ന മൂന്ന് വിദ്യാർഥി നേതാക്കളെ ചൈന ജയിലിലടച്ചു. ചൈനവിരുദ്ധ പ്രേക്ഷാഭം നടത്തിയെന്നാരോപിച്ചാണ് അലക്സ് ചോ (26), നാഥൻ ലോ (24), ജോഷ്വ വോങ് (20) എന്നിവരെ തടവിലാക്കിയത്. 2014ൽ ജനാധിപത്യറാലി നടത്തിയതിനാണ് ഇപ്പോഴത്തെ ശിക്ഷ. 2014 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് റാലി നീണ്ടുനിന്നത്. സ്വയംഭരണത്തിനായി ഹോേങ്കാങ്ങിൽ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ അന്നുമുതൽ അംബ്രല്ലാ മൂവ്മെൻറ് എന്നറിയപ്പെട്ടു.
ഒാരോരുത്തരെയും ആറുമുതൽ എട്ടുമാസം തടവിനാണ് ശിക്ഷിച്ചത്. തടവുശിക്ഷ ലഭിച്ചതോടെ അടുത്ത അഞ്ചുവർഷത്തേക്ക് ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തടവുശിക്ഷ കൊണ്ടൊന്നും പ്രക്ഷോഭത്തിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന് വോങ് ട്വീറ്റ് ചെയ്തു. നിങ്ങൾക്ക് ഞങ്ങളുടെ ശരീരം മാത്രമേ പൂട്ടിയിടാൻ കഴിയു. മനസ്സിനെ കീഴടക്കാൻ കഴിയില്ല. ഹോേങ്കാങ്ങിെൻറ സ്വാതന്ത്ര്യമാണ് ഞങ്ങൾക്കാവശ്യം. അതു ലഭിക്കുന്നതുവരെ കീഴടങ്ങില്ല -േവാങ്ങിെൻറ ട്വീറ്റ് തുടരുന്നത് ഇങ്ങനെയാണ്. ഹോേങ്കാങ്ങിലെ ജനാധിപത്യവാദികളെ തുടർച്ചയായി ജയിലിലടക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചൈനയുടെ നീക്കത്തിനെതിരെ യു.എസ് റിപ്പബ്ലിക്കൻ സെനറ്റർ മാർകോ റൂബിയോ പ്രതിഷേധിച്ചു. രാജ്യത്തിെൻറ സ്വാതന്ത്ര്യം കാംക്ഷിച്ച യുവാക്കളെയാണ്, ക്രിമനലുകളെയല്ല ചൈന ജയിലിലടച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
156 വർഷക്കാലം ബ്രിട്ടെൻറ കോളനിയായിരുന്ന ഹോേങ്കാങ് 1997 ജൂലൈ ഒന്നുമുതൽ ചൈനയുടെ നിയന്ത്രണത്തിലാണ്. ഹോേങ്കാങ്, ബ്രിട്ടൻ ചൈനക്കു കൈമാറിയതിെൻറ 20ാം വാർഷികത്തിൽ പ്രസിഡൻറ് ഷി ജിൻപിങ് സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പ്രതീകാത്മക നിയമസഭ വിളിച്ചുചേർത്തതിന് കഴിഞ്ഞവർഷം വോങ്ങിനെ നിർബന്ധിത സാമൂഹിക സേവനത്തിന് ശിക്ഷിച്ചിരുന്നു. ശിക്ഷക്കെതിരെ ഹോേങ്കാങ് സർക്കാറും രംഗത്തുവന്നു. വിദ്യാർഥി നേതാക്കളെ ജയിലിലടച്ചതിൽ ആംനസ്റ്റി ഇൻറർനാഷനലും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.