കറാച്ചി: പാകിസ്താനിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടിക്ക് നിർദേശം നൽകി പ്രധാനമന്ത ്രി ഇംറാൻ ഖാൻ. സിന്ധ് പ്രവിശ്യയിലെ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രിനകത്തെ വിഗ്രഹങ്ങൾക്ക് കേടുപ ാടു വരുത്തുകയും ഗ്രന്ഥങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിക്ക് ഇംറാൻ നിർദേശം നൽകിയത്.
പ്രവിശ്യ ഭരണാധികളോട് സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഇംറാൻ ആവശ്യപ്പെടുകയായിരുന്നു. ഖുർആെൻറ ആശയങ്ങൾക്ക് വിരുദ്ധമാണ് ആക്രമണമെന്നും ഇംറാൻ ഖാൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് അറിയിച്ച പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് െചയ്തിട്ടില്ലെന്നും അറിയിച്ചു.
അതേസമയം, ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. പാകിസ്താനിലെ ഹിന്ദുക്കളിൽ ഭൂരിപക്ഷവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.