ഇസ്ലാമാബാദ്: പാകിസ്താനിൽ 20 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ മന്ത്രിസഭയിലാണ് ഹിന്ദുവായ ദർശൻ ലാലിനെയും ഉൾപ്പെടുത്തിയരിക്കുന്നത്.
സിന്ധിെല ഖോട്ഡി ജില്ലയിലെ മിർപൂർ മതേലൊ പട്ടണത്തിൽ താമസിക്കുന്ന 65കാരനായ ദർശൻ ലാൽ ഡോക്ടറാണ്. പി.എം.എൽ^എൻ സ്ഥാനാർഥിയായി ന്യൂനപക്ഷ സംവരണ സീറ്റിൽ നിന്ന് ദേശീയ അസംബ്ലിയിലേക്ക് രണ്ടു തവണ തെരെഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. നാല് പാകിസ്താനി പ്രവിശ്യകൾക്കിടയിലെ പരസ്പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് ദർശൻ ലാലിന്.
47 അംഗ മന്ത്രിസഭയിൽ ഭൂരിഭാഗം അംഗങ്ങളും പഴയമുഖങ്ങൾ തെന്നയാണ്. 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.