ഇസ്ലാമാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള പതാക ഉയർത്തി പാകിസ്താൻ 70ാം സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യ 360 അടി ഉയരത്തിൽ പതാക ഉയർത്തിയതിന് മറുപടിയായാണ് പാകിസ്താൻ വാഗ അതിർത്തിയിൽ 400 അടി ഉയരത്തിൽ പതാക ഉയർത്തിയത്.
കഴിഞ്ഞ വർഷം ഇന്ത്യ 360 ഉയരത്തിൽ വാഗാ അതിർത്തിയിൽ പതാക ഉയർത്തിയ ശേഷം ഏറ്റവും ഉയരത്തിൽ സ്ഥാപിച്ച പതാകയാണ് പാകിസ്താെൻറത്. ഉയരത്തിൽ ലോകത്ത് ഏട്ടാം സ്ഥാനമാണ് പാക് പതാകക്കെന്ന് അധികൃതർ അവകാശപ്പെട്ടു.
ശക്തമായ കാറ്റു കാരണം ഇന്ത്യൻ പതാക നാലു തവണയെങ്കിലും നശിച്ചു പോയിട്ടുണ്ട്. മാർച്ചു മാസം മുതൽ പതാക ഉയർത്തിയിരുന്നില്ല. എന്നാൽ പാക് പതാക സ്ഥാപിച്ചതിനാൽ സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യയും വാഗാ അതിർത്തിയിൽ പതാക വീണ്ടും സ്ഥാപിക്കാനാണ് നീക്കം.
പാക് പതാക മഹത്വത്തിെൻറ അടയാളമാണെന്നും പതാക ഉയർത്തൽ ചടങ്ങ് മനോഹരമാക്കിയതിന് സൈനികരെ അഭിനന്ദിക്കുന്നുവെന്നും അർധ രാത്രി പതാക ഉയർത്തിക്കൊണ്ട് ൈസനിക മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.