ഇസ്രായേലിനെതിരെ പ്രയോഗിക്കാന്‍  മിസൈലുകള്‍ നല്‍കാമെന്ന് ഹമാസ്

ഗസ്സ: ഇസ്രായേലിനെതിരെ യുദ്ധത്തിന് തയാറാണെങ്കില്‍, അറബ് രാജ്യങ്ങള്‍ക്ക് മിസൈലുകള്‍ നല്‍കാന്‍ തയാറാണെന്ന് ഫലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസ്. അല്‍അഖ്സ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഹമാസ് നേതാവ് ഫതീ ഹമ്മദ് ആണ് ഇക്കാര്യം പറഞ്ഞത്. ഹമാസിന്‍െറ പ്രതിരോധ വിഭാഗമായ ഇസ്സല്‍ ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ് നിര്‍മിച്ച മിസൈലുകള്‍ അന്താരാഷ്ട്ര മിസൈല്‍ നിര്‍മാതാക്കളുടേതിന് കിടപിടിക്കുന്നതാണെന്നും, പറഞ്ഞു. എന്നാല്‍, മിസൈലുകള്‍ എവിടെവെച്ചാണ് വികസിപ്പിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ഹമ്മദ് തയാറായില്ല. 

ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ഉപരോധത്തിനിടെ എങ്ങനെയാണ് മിസൈലുകള്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍ ലഭിക്കുന്നതെന്ന ചോദ്യത്തിനും ഹമ്മദ് മറുപടി നല്‍കിയില്ല. ഉപരോധം തുടര്‍ന്നാല്‍, 20 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സയില്‍ 2020ഓടെ മനുഷ്യവാസം അസാധ്യമാകുമെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ സെപ്റ്റംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    
News Summary - hamas use missile againstisrail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.