ന്യൂയോർക്: ഫലസ്തീനിൽ ഇസ്രായേൽ ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലെ വൈദ്യുതിവിതരണം വെട്ടിക്കുറച്ച നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് െഎക്യരാഷ്ട്രസഭ. നടപടി നേരത്തെതന്നെ ദുരിതമനുഭവിക്കുന്ന ഗസ്സ നിവാസികളെ മാനുഷികദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് െഎക്യരാഷ്ട്രസഭ പറഞ്ഞു. ഞായറാഴ്ചയാണ് ഗസ്സയിലേക്കുള്ള വൈദ്യുതിവിതരണം വെട്ടിച്ചുരുക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ പ്രേരണപ്രകാരമാണ് തീരുമാനമെന്നും ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സ ഭരിക്കുന്ന ഇസ്ലാമിക കക്ഷിയായ ഹമാസിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.