ഗസ്സ സിറ്റി: അധിനിവേശം നടത്തിയ ഭൂമി തിരിച്ചുപിടിക്കാൻ ഗസ്സയിൽ ഫലസ്തീനികൾ തുടരുന്ന മാർച്ചിൽ വെള്ളിയാഴ്ച ഒമ്പതു മരണം കൂടി. 700ഒാളം പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച 30 പേർ കൊല്ലപ്പെട്ടത് രാജ്യാന്തര തലത്തിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയതിനു പിറകെയാണ് വീണ്ടും സമാധാനപരമായി പ്രതിഷേധിച്ചവരെ ഇസ്രായേൽ കുരുതി നടത്തിയത്. 1,600ഒാളം പേർക്കാണ് അന്ന് പരിക്കേറ്റിരുന്നത്.
2014ലെ ആക്രമണത്തിനുശേഷം നടക്കുന്ന ഏറ്റവും വലിയ രക്തരൂഷിത ആക്രമണമാണ് ഒരാഴ്ചയിലേറെയായി തുടരുന്നത്. അതിർത്തി വേലിക്കരികിൽ ഇസ്രായേലി സൈനികർക്കുനേരെ ഫലസ്തീനികൾ സംഘടിച്ചതാണ് ഇസ്രായേൽ പ്രകോപനമായി നിരത്തുന്നത്. മാർച്ച് 30നാണ് ആദ്യം പ്രതിഷേധം നടന്നത്. പ്രതിേഷധക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിക്കോപ്പുകളും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. പ്രക്ഷോഭകരുടെ പിന്നിൽ ഹമാസ് ആണെന്നും ആരോപിച്ചു.
1976ൽ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേൽ വെടിവെച്ചു െകാലപ്പെടുത്തിയതിെൻറ ഒാർമ പുതുക്കലായാണ് മാർച്ച് 30ന് ഭൂമിദിനമായി ആചരിക്കുന്നത്. നഖ്ബ ദിനമായ മേയ് ഒന്നുവരെ ഇസ്രായേൽ അതിർത്തിയിൽ കുടിൽകെട്ടി സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഗസ്സയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇടപെടണമെന്ന് യു.എൻ രക്ഷാസമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ യു.എൻ തയാറാണെന്നും യു.എൻ വക്താവ് പറഞ്ഞു.
2014 ഗസ്സ യുദ്ധത്തിനുശേഷം അതിർത്തിയിൽ ഏറ്റവും രൂക്ഷമായ സംഘർഷമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ യു.എൻ ഇടപെടണമെന്ന് കുവൈത്തും ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ യു.എസും ബ്രിട്ടനും അപലപിച്ചു. ഗസ്സ മുനമ്പിൽ പുതിയ കലാപത്തിന് സാധ്യതയുണ്ടെന്ന് ഫ്രാൻസും മുന്നറിയിപ്പു നൽകി. 38 വർഷത്തെ അധിനിവേശത്തിനുശേഷം 2005ൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ഗസ്സയിലാണ് റാലിക്കായി ഫലസ്തീൻ പൗരന്മാർ ഒത്തുചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.