ഇസ്രായേൽ അവഗണനക്കിടെ കിഴക്കൻ ജറുസലമിൽ ആദ്യ കോവിഡ് മരണം

ജറുസലം: ഇസ്രായേലിന്‍റെ കടുത്ത അവഗണനക്കിടെ കിഴക്കൻ ജറുസലമിൽ കോവിഡ് വൈറസ് ബാധിച്ച ഫലസ്തീൻ വനിത മരിച്ചു. 78കാരിയ ായ നവാൽ അബു ഹമ്മുസ് ആണ് മരിച്ചത്. ഇസ്സവിയായുടെ സമീപ പ്രദേശവാസിയായ നവാലിന് നിരവധി രോഗങ്ങൾ അലട്ടിയിരുന്നതായി ഫല സ്തീൻ അതോറിറ്റി വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു. കിഴക്കൻ ജറുസലിലെ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് മരണമാണിത്.

അതേസമയം, ഫലസ്തീൻ മേഖലയിൽ ആറു പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി മാ അൽ കൈല അറിയിച്ചു. ഇതിൽ രണ്ടു പേർ വടക്ക് പടിഞ്ഞാറൻ ജറുസലമിലെ ഖത്താന പട്ടണത്തിലെ തൊഴിലാളികളാണ്. ഇതോടെ കിഴക്കൻ ജറുസലമിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 105 ആയി.

വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളിൽ കിഴക്കൻ ജറുസലമിലെ അറബ് വിഭാഗങ്ങളെ ഇസ്രായേൽ അവഗണിക്കുകയാണെന്ന് ഫലസ്തീൻ അധികൃതർ ആരോപിച്ചു. കിഴക്കൻ ജറുസലമിന് സമീപ പ്രദേശമായ സിൽവാനിലെ കോവിഡ് നിർണയ കേന്ദ്രം അനധികൃതമെന്ന് ആരോപിച്ച് ഇസ്രായേൽ പൊലീസ് അടച്ചു പൂട്ടിയിരുന്നു.

ഇസ്രായേൽ മനഃപൂർവം അവഗണിക്കുന്ന കിഴക്കൻ ജറുസലമിലെ ജനങ്ങൾക്ക് ആവശ്യമായ സഹായം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫലസ്തീൻ സർക്കാറിന്‍റെ ജറുസലംകാര്യ മന്ത്രി ഫാദി അൽ ഹദമി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് വീടുകളിൽ തന്നെ കഴിയാൻ ജറുസലമിലെ ഡോക്ടർമാർ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത് കുറ്റകരമാണെന്ന് ഇസ്രായേൽ ആരോപിക്കുന്നതായും അൽ ഹദമി പറഞ്ഞു.

കോവിഡ് വിഷയത്തിൽ പ്രതികരിച്ച മന്ത്രി ഫാദി അൽ ഹദമിയെയും ജറുസലമിലെ ഫലസ്തീൻ ഗവർണർ അദ്നാൻ ഖൈത്തിനെയും ഇസ്രായേൽ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - First coronavirus death in East Jerusalem -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.