??????? ?????????? ????? ?????????? ????????? ????? ?????????? ???????? ??????? ???????????? ???????? ??????? ?????????????? ????????????

സിറിയൻ അതിർത്തിയിൽ വെടി നിർത്തൽ

മോസ്​കോ: വടക്ക്​ പടിഞ്ഞാറൻ സറിയയിലെ ഇദ്​ലിബിൽ തുർക്കി സൈന്യവും റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യവും തമ്മിൽ വെടി നിർത്തലിന്​ ധാരണ. തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും റഷ്യൻ പ്രസിഡൻറ്​ വ്ലാദിമർ പുട്ടിനും മോ സ്​കോയിൽ നടത്തിയ ചർച്ചയെ തുടർന്നാണ്​ തീരുമാനം.

സിറിയയിൽ വിമതരുടെ ശക്​തി കേന്ദ്രമായി അവശേഷിക്കുന്ന ഭാഗമ ാണ്​ ഇദ്​ലിബ്​. ഇദ്​ലിബി​​െൻറ നിയന്ത്രണം കൈവശപ്പെടുത്തുന്നതിന്​ റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യം നിരന്തരം ഇടപെടുന്നുണ്ട്​. ഇതിനെ പ്രതിരോധിക്കാനായി തുർക്കിയുടെ ​ൈസന്യവും അവിടെ പ്രവർത്തിക്കുന്നുണ്ട്​. ഈ മത്സരം കടുത്ത രക്​തച്ചൊരിച്ചിലാണ്​ മേഖലയിൽ ഉണ്ടാക്കുന്നത്​.

വെടി നിർത്തൽ പ്രാബല്യത്തിലായതായി ഉർദുഗാൻ മോസ്​കോയിൽ പറഞ്ഞു. എന്നാൽ, സിറിയൻ സൈന്യം സമാധാനം തകർത്താൽ തുർക്കി വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയുമായുമായി എല്ലാ കാര്യത്തിലും യോജിപ്പിലെത്താനാകില്ലെങ്കിലും വെടി നിർത്തൽ ഒരു നല്ല തുടക്കമാകുമെന്നാണ്​ കുരതുന്നതെന്ന്​ പുടിൻ പറഞ്ഞു. ഇദ്​ലിബിലെ സാധാരണ ജനങ്ങളുടെ കഷ്​ടതകൾക്ക്​ അറുതിയാക​ട്ടെയെന്നും അ​േദ്ദഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിന്​ ശേഷം 300 ൽ അധികം സാധാരണക്കാർ ഇദ്​ലിബിൽ കൊല്ലപ്പെട്ടതായാണ്​ കണക്കുകൾ. ഇതിൽ 100 ൽ അധികം കുട്ടികളാണ്​. ഒമ്പത്​ വർഷം നീണ്ട സിയൻ യുദ്ധത്തെ തുടർന്ന്​ പത്ത്​ ലക്ഷത്തോളം ആളുകൾക്ക്​ സ്വന്തം നാട്​ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്​ യു.എന്നി​​െൻറ കണക്ക്​.

അഭയാർത്ഥിക​ളായവരെ അവരെ വീടുകളിലേക്ക്​്​ തിരികെ എത്തിക്കാൻ ഇരു നേതാക്കളും ​പ്രയത്​നിക്കുമെന്ന്​ ഉർദുഗാൻ പറഞ്ഞു.


Tags:    
News Summary - Erdogan, Putin announce Idlib ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.