ഈജിപ്തില്‍ 3,000 വര്‍ഷം പഴക്കമുള്ള ഫറോവ പ്രതിമകള്‍ കണ്ടത്തെി

കൈറോ: ഈജിപ്ത് തലസ്ഥാനം കൈറോവില്‍നിന്ന് 3,000ത്തിലധികം വര്‍ഷം പഴക്കമുള്ള ഫറോവയുടെ പ്രതിമകള്‍ കണ്ടെടുത്തു. ഹെലിയോപൊലിസിന്‍െറ തലസ്ഥാനമായ മട്ടാരിയ ജില്ലയിലെ ചളിക്കുഴിയില്‍നിന്നാണ് പുരാവസ്തു ഗവേഷകര്‍ രണ്ട് ഫറോവ പ്രതിമകള്‍ കണ്ടെടുത്തത്. ഈജിപ്തിലെ പുരാതന നഗരങ്ങളിലൊന്നാണ് ഹെലിയോപൊലിസ്. 1314 ബി.സി മുതല്‍ 1200 ബി.സി വരെ ഭരിച്ചിരുന്ന 19ാമത് രാജവംശത്തിലെ ഫറോവകളുടേതാണ് പ്രതിമയെന്നാണ് കരുതുന്നത്.

വളരെ കട്ടിയുള്ള ഖ്വാര്‍ട്സൈറ്റ് പാറ കൊണ്ട് നിര്‍മിച്ച ഒരു പ്രതിമക്ക് എട്ടുമീറ്റര്‍ നീളമുണ്ട്. പ്രതിമയിലെ കൊത്തുപണികളില്‍നിന്ന് ആരുടെ പ്രതിമയാണിതെന്ന് വ്യക്തമല്ല. എന്നാല്‍, റാംസസ് രണ്ടാമന്‍ രാജാവിന്‍െറ ക്ഷേത്രകവാടത്തിനടുത്തുനിന്ന് പ്രതിമ കണ്ടെടുത്ത സാഹചര്യത്തില്‍ പ്രതിമ റാംസസ്

രാജാവിന്‍േറതാകാനാണ് സാധ്യതയെന്ന് ഗവേഷകര്‍ പറഞ്ഞു. കണ്ടെടുത്ത മറ്റൊരു ചുണ്ണാമ്പു പ്രതിമ ബി.സി 12ാം നൂറ്റാണ്ടിലെ ഭരണാധികാരിയായ സെതി രണ്ടാമന്‍ രാജാവിന്‍േറതാണ്. ജര്‍മന്‍-ഈജിപ്ഷ്യന്‍ സംയുക്ത പുരാവസ്തുഗവേഷണ ദൗത്യത്തിലാണ് പ്രതിമകള്‍ കണ്ടത്തെിയത്. പ്രതിമകള്‍ കണ്ടത്തെിയത് ഹെലിയോപൊലിസ് നഗരത്തിന്‍െറ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഈജിപ്ത് സംഘത്തിന്‍െറ തലവന്‍ അയ്മന്‍ ആഷ്മാവി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Egyptian Pharaoh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.