അഫ്​ഗാനിൽ മൂന്നിടത്ത്​ താലിബാൻ ആക്രമണം: 26 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്​താൻ സുരക്ഷസൈനികരെ ലക്ഷ്യമിട്ട്​ മൂന്നിടങ്ങളിലായി താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ 10 താലിബാൻ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്​. കുന്ദൂസ്​, ബാൾക്ക്​, ടക്​ഹാർ പ്രവിശ്യകളിലാണ്​ ആക്രമണം. കുന്ദൂസിലെ ദാശ്​തി ആർച്ചി ജില്ലയിലെ പൊലീസ്​ ചെക്​പോയൻറിലുണ്ടായ ആ​ക്രമണത്തിൽ 10 അഫ്​ഗാൻ സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവമെന്ന്​ പ്രവിശ്യ ​കൗൺസിൽ തലവൻ മുഹമ്മദ്​ യൂസുഫ്​ അയ്യൂബി പറഞ്ഞു. ബാൾക്ക്​ പ്രവിശ്യയിലെ ചെക്​പോയൻറിലുണ്ടായ ആക്രമണത്തിൽ ഒമ്പതു​ പൊലീസ്​ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന നാലു പൊലീസുകാർക്ക്​ എന്തു സംഭവിച്ചെന്ന്​ വ്യക്തമല്ലെന്ന്​ പ്രവിശ്യ കൗൺസിൽ തലവൻ മുഹമ്മദ്​ അഫ്​സൽ ഹദീദ്​ പറഞ്ഞു.

ടക്​ഹാർ പ്രവിശ്യയിലെ ഡർഖദ്​ ജില്ലയിലുണ്ടായ ചെക്​പോയൻറ്​ ആക്രമണത്തിൽ ഏഴു​ സുരക്ഷസൈനികർ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തിൽ 10 താലിബാൻകാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന്​ പ്രവിശ്യ ഗവർണറുടെ വക്താവ്​ ജവാദ്​ ഹജ്​രി പറഞ്ഞു. താലിബാൻ സംഘത്തെ അവിടെനിന്ന്​ സൈന്യം തുരത്തി. പ്രവിശ്യയിലെ മറ്റു ജില്ലകളിൽനിന്നും കഴിഞ്ഞയാഴ്​ചകളിൽ താലിബാനെ തുരത്തിയതായും പോരാട്ടം തുടരുകയാണെന്നൂം ഹജ്​രി പറഞ്ഞു.

അതേസമയം, വടക്കൻ അഫ്​ഗാനിൽ കഴിഞ്ഞയാഴ്​ചകളിൽ താലിബാൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്​. ജവസ്​ജാൻ, ഹെൽമന്ദ്​, ടക്​ഹാർ പ്രവിശ്യകളിലായി നടന്ന ആ​ക്രമണങ്ങളിൽ നേരത്തേ 41 പേരാണ്​ കൊല്ലപ്പെട്ടത്​

Tags:    
News Summary - Dozens of Afghan security forces killed in Taliban attack -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.