ബാേങ്കാക്: വെള്ളപ്പൊക്കത്തെതുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഗുഹയിലകപ്പെട്ട് കാണാതായ ഫുട്ബാൾ ടീം പരിശീലകനെയും 12 ആൺകുട്ടികളെയും കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വെള്ളവും ചളിയും നിറഞ്ഞതിനെത്തുടർന്ന് തടസ്സപ്പെട്ടു.
എല്ലാരും തന്നെ ജീവനോടെ ഉണ്ടെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. 11നും 15നും മധ്യേ പ്രായമുള്ള കുട്ടികൾ ശനിയാഴ്ച ഉച്ചക്കു ശേഷമാണ് കോച്ചിനൊപ്പം ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് നാങ് നോൻ ഗുഹ കാണാനായെത്തിയത്.
എന്നാൽ, പരിശീലനത്തിനായി പോയ തെൻറ മകൻ വീട്ടിലെത്തിയില്ലെന്ന പരാതിയുമായി മാതാവ് രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
ഗുഹക്കുള്ളിൽ സ്ഥിതിചെയ്യുന്ന വലിയ അറയിൽ അവർ അകപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.
ഗുഹയുടെ കവാടത്തിൽനിന്ന് നാലു കിലോമീറ്റർ അകലെയുള്ള അറയിലെത്തിച്ചേരാൻ നേവിയുടെ മുങ്ങൽ വിദഗ്ധർ ശ്രമിക്കുന്നുണ്ട്. ഇതിന് 6^8കി.മി വരെ നീളം കണക്കാക്കുന്നുണ്ട്. എന്നാൽ, ഇവിടേക്കുള്ള ഇടനാഴി വളരെ ചെറുതും അവിടെ മണലും ചളിയും അടിഞ്ഞുകൂടി തടസ്സപ്പെടുകയും ചെയ്തതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ഗുഹക്ക് പുറത്ത് കുട്ടികളുടെ സൈക്കിളുകളും ബാഗുകളും സോക്കർ കിറ്റുകളും ഗുഹയുടെ പ്രവേശന കവാടത്തിനടുത്ത് കിടക്കുന്നതായി ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്.
തായ്ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ ഗുഹയിൽ മഴക്കാലമായ ജൂൺ^ഒക്ടോബർ മാസങ്ങളിൽ വെള്ളം പൊങ്ങാറുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഗുഹയിൽ അകപ്പെട്ടിരുന്ന വിനോദസഞ്ചാരികളെ ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.