ബഗ്ദാദ്: സൈന്യത്തിെൻറ അടിച്ചമർത്തലുകൾക്ക് പുല്ലുവില കൽപിച്ച് ബഗ്ദാദിലെ ത ഹ്രീർ സ്ക്വയറിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുന്നു. ലാത്തിയും കണ്ണീർവാതകവും പ ്രയോഗിച്ചാണ് സൈന്യം ജനക്കൂട്ടത്തെ പിരിച്ചുവിടുന്നത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 63 ആയി. വിദ്യാർഥികളും ആക്റ്റിവിസ്റ്റുകളും പ്രക്ഷോഭത്തിൽ അണിചേർന്നിട്ടുണ്ട്. രാജ്യത്തെ സ്കൂളുകളും യൂനിവേഴ്സിറ്റികളും അടഞ്ഞുകിടക്കുകയാണ്. ശനിയാഴ്ച കണ്ണീർവാതകം പ്രയോഗിച്ചും പിരിഞ്ഞുപോകാത്ത ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെച്ചു.
സർക്കാർ ആസ്ഥാനമന്ദിരങ്ങളുടെയും എംബസികളുടെയും കേന്ദ്രമായ ബഗ്ദാദിലെ ഗ്രീൻസോണിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ട പ്രക്ഷോഭകർക്കു നേരെയായിരുന്നു അതിക്രമം. വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരുവർഷം മുമ്പ് അധികാരത്തിലേറിയ അബ്ദുൽ മഹ്ദി സർക്കാർ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
മന്ത്രിസഭയിൽ അഴിച്ചുപണി നടത്താമെന്ന പ്രധാനമന്ത്രിയുടെ ആവശ്യവും ജനം ചെവിക്കൊണ്ടിട്ടില്ല.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ ദയനീയ പരാജയമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.