ബെയ്ജിങ്: ഭീകരവാദത്തെ പ്രതിരോധിക്കുന്നതിന് പാകിസ്താൻ നടത്തിവരുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്ന് ചൈന. ഭീകരർക്ക് സ്വർഗമൊരുക്കുന്ന പാകിസ്താനോട് സഹിഷ്ണുത കാണിക്കാനാവില്ലെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിൻറ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ശുവാങ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഭീകരവാദ വിരുദ്ധ മുന്നണിയോടൊപ്പം ചേർന്ന് വർഷങ്ങളായി പാകിസ്താൻ ‘മഹത്തായ ത്യാഗങ്ങൾ’ ചെയ്തുവരുകയാണെന്നും ലോക സമാധാനത്തിനും മേഖലയിലെ സുസ്ഥിരതക്കും വേണ്ടി പാകിസ്താൻ നിർണായകമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.