ടോക്യോ: പടിഞ്ഞാറൻ ജപ്പാനിലെ സാൻഡ നഗരത്തിൽ മനോരോഗിയായ മകനെ 20 വർഷമായി കൂട്ടിലടച്ച പിതാവ് അറസ്റ്റിൽ. 42 വയസ്സുള്ള മകനെ കൂട്ടിലടച്ചതിന് യോഷിതാനെ യമസാകിയെ (73) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഒരു മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ള മരംകൊണ്ടു നിർമിച്ച കൂട്ടിലാണ് മകനെ അടച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീടിനു തൊട്ടടുത്താണ് ഇൗ കൂട് സൂക്ഷിച്ചിരുന്നത്. ദിവസവും മകന് ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.