ബെയ്ജിങ്: അതിർത്തിസേനകളെ ശരിയായി നിയന്ത്രിക്കണമെന്ന് ഇന്ത്യയോട് ചൈന. അതിർത്തിയിലുടനീളം സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ചൈനീസ് പ്രതിരോധ വക്താവ് കോൾ റെൻ ഗ്വാകിയാങ് പറഞ്ഞു. ഭൂട്ടാനിലെ ദോക്ലാമിൽ കഴിഞ്ഞ ജൂണിലുണ്ടായ സംഘർഷം കൈകാര്യം ചെയ്യാനായത് പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) യുടെ വിജയമാണെന്ന് അവകാശപ്പെട്ട കോൾ റെൻ, ദക്ഷിണ ചൈന കടലിലും അവർ നിർണായക ഇടപെടൽ നടത്തിയതായി പറഞ്ഞു.
ഭൂട്ടാനിലെ ദോക്ലാമിൽ ചൈനീസ് സേന ആരംഭിച്ച റോഡ് നിർമാണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ ജൂണിൽ സംഘർഷം തുടങ്ങിയത്. ഒടുവിൽ റോഡ് നിർമാണം നിർത്താൻ ചൈന സന്നദ്ധമായതിനെ തുടർന്നാണ് ആഗസ്റ്റിൽ സ്ഥിതിഗതികളിൽ അയവുണ്ടായത്. ഡിസംബർ 22ന് ഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ അതിർത്തിമേഖലകളിൽ സമാധാനം സ്ഥാപിക്കുന്നതിെൻറ ആവശ്യകത ഇരുകക്ഷികളും പ്രാധാന്യത്തോടെ ആവർത്തിച്ചതായി വക്താവ് അറിയിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജീച്ചി എന്നിവരാണ് ചർച്ചയിൽ സംബന്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.