സൗദി ഹെലികോപ്​റ്റർ യെമനിൽ തകർന്ന് വീണു;​ 12 മരണം

സൻഅ: സൗദി ഹെലികോപ്റ്റർ യെമനിൽ തകർന്ന് വീണ് 12 പേർ മരിച്ചു. സൗദി സഖ്യ സേനയാണ് ഇക്കാര്യം അറിയിച്ചത്. 2014 സെപ്റ്റംബറില്‍ ഹൂതി വിമതര്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുക്കുകയും  പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ അഭയം തേടുകയും ചെയ്തതോടെയാണ് സൗദി നേതൃത്വം നൽകുന്ന സഖ്യസേന യമനിൽ ഇടപെട്ടത്.

സൗദിയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഇറാന്‍ ഭീഷണി സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് സഖ്യസേന യമനില്‍ സൈനിക ഇടപെടല്‍ നടത്തിയതെന്ന് സേന വക്താവും പ്രതിരോധ മന്ത്രാലയ ഉപദേശ്ടാവുമായ മേജര്‍ ജനറല്‍ അഹമദ് അസീരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Coalition helicopter crashes in Yemen, killing 12 officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.