െബയ്ജിങ്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യയുടെ ആശങ്ക അസ്ഥാനത്താണെന്നും കശ്മീർ വിഷയവുമായി ഇതിന് ബന്ധമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് യി. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പ്രത്യേക താൽപര്യമെടുത്ത് നടപ്പാക്കുന്ന ‘ഒറ്റ മേഖല, ഒറ്റ റോഡ്’ (ഒ.ബി.ഒ.ആർ) പദ്ധതിയിൽ ഇന്ത്യക്കും പങ്കാളിയാകാമെന്നും വാങ് യി പറഞ്ഞു. മേയ് 14-15 തീയതികളിൽ ചൈനയിൽ നടക്കുന്ന ഒ.ബി.ഒ.ആർ ഉച്ചകോടിക്കു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയൽ രാജ്യങ്ങളുമായും ലോകത്തെ മറ്റ് രാജ്യങ്ങളുമായും തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ചൈന കോടികൾ ചെലവഴിച്ച് ഒ.ബി.ഒ.ആർ പദ്ധതി നടപ്പാക്കുന്നത്. റോഡ് പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്നതിനാൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതേതുടർന്നാണ് ചൈനയുടെ വിശദീകരണം. ഒ.ബി.ഒ.ആർ പൂർണമായും സാമ്പത്തിക പദ്ധതിയാണെന്ന് വ്യക്തമാക്കിയ ചൈനീസ് വക്താവ് ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മ്യാന്മർ ഇടനാഴിയിൽ ഇന്ത്യ സ്വയം പെങ്കടുക്കുന്നതിനെ പ്രകീർത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.