പുതിയ രോഗികൾ റിപ്പോർട്ട്​ ചെയ്​തില്ല; ചൈനയിൽ കോവിഡ്​ ഭീതിയൊഴിയുന്നു

ബെയ്​ജിങ്​: കോവിഡ്​ 19 വൈറസ്​ ബാധ പടർന്ന്​ പിടിച്ചതിന്​ ശേഷം ഇതാദ്യമായി ചൈനയിൽ ആഭ്യന്തര തലത്തിൽ പുതിയ കോവിഡ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തില്ല. കഴിഞ്ഞ ദിവസം ആരും രോഗബാധയുമായി ചൈനയിലെ ആശുപത്രികളിൽ ചികിൽസ തേടിയെത്തിയില്ല. അതേ സമയം, മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ചൈനയിലെത്തിയ വിദേശികൾക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​ ആശങ്കയുയർത്തുന്നുണ്ട്​.

വൈറസ്​ ബാധ ഡിസംബറിൽ ആദ്യം റിപ്പോർട്ട്​ ചെയ്​ത വുഹാനിലും സ്ഥിതി ശാന്തമാണ്​. വുഹാൻ പ്രവിശ്യയിൽ ആർക്കും പുതുതായി കോവിഡ്​ 19 വൈറസ്​ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ ദേശീയ ഹെൽത്ത്​ കമ്മീഷൻ വ്യക്​തമാക്കി.

നിലവിൽ 7,263 പേർ മാത്രമാണ്​ ചൈനയിൽ വൈറസ്​ ബാധയെ തുടർന്ന്​ ചികിൽസയിലുള്ളത്​. അതേസമയം കോവിഡ്​ 19 വൈറസ്​ ബാധിതരുടെ രണ്ട്​ ലക്ഷം കടന്നു. 8000 പേർ വൈറസ്​ ബാധയേറ്റ്​ മരിച്ചിട്ടുണ്ട്​.

Tags:    
News Summary - China Reports Zero New Domestic Coronavirus-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.