ബെയ്ജിങ്: ഏപ്രിൽ മൂന്നിന് ശേഷം വീണ്ടും വുഹാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ മെയ് ഒമ്പതിലെ കണക്കനുസരിച്ച് ചൈനയിലെ കോവിഡ് ബാധിതരുടെ എണ്ണം 14 ആയി. ഏപ്രിൽ 28ന് ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നാഷണൽ ഹെൽത്ത് കമീഷനാണ് ഇക്കാര്യം അറിയിച്ചത്.
ചൈനയിലെ എല്ലാ സ്ഥലങ്ങളും വൈറസ് വ്യാപനത്തിന് കുറഞ്ഞ സാധ്യതയുള്ള മേഖലകളായാണ് സർക്കാർ കണക്കാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു കോവിഡ് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ചൈനയിൽ പെട്ടെന്ന് കാര്യങ്ങൾക്ക് മാറ്റം വരികയായിരുന്നു. ജിലിൻ പ്രവശ്യയിലെ ഷുലാൻ നഗരത്തിലാണ് 11 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്.
മെയ് ഏഴിനാണ് ഷുലാൻ നഗരത്തിലെ സ്ത്രീക്ക് കോവിഡ് ബാധിച്ചത്. ഇവരുമായി ബന്ധപ്പെട്ട 11 പേർക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.