ബെയ്ജിങ്: രണ്ടുമാസത്തിലേറെ നിശ്ചലമായിരുന്ന വൂഹാൻ തുറന്നു. കോവിഡ്19െൻറ പ്രഭവകേന്ദ്രമായ വൂഹാനിലെ 76 ദിവസത ്തെ ലോക്ഡൗൺ ആണ് നീക്കിയത്. വിലക്ക് നീക്കിതോടെ ആയിരങ്ങളാണ് നഗരത്തിനു പുറത്തു പോകാൻ എത്തിയത്. നീണ്ട കാ ലത്തിനു ശേഷം റോഡുകളിൽ വാഹനങ്ങളുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു. റെയിൽവേസ്റ്റേഷനുകളും വിമാനത്താവളങ്ങളും ആളുകളെ കൊണ്ട് നിറഞ്ഞു.
50,000 പേരാണ് വൂഹാനിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകാനെത്തിയത്. സർക്കാറിെൻറ മൊബൈൽ ആപ് വഴി അനുമതി നേടിയിരിക്കണം. റോഡ്, ട്രെയിൻ, വ്യോമ ഗതാഗത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് മാത്രമേ നഗരം വിട്ട് പുറത്തുപോകാൻ സാധിക്കൂ. പ്രാദേശികാതിർത്തികൾ തുറന്നെങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കും.
കോവിഡ് ഭീഷണി കുറഞ്ഞെങ്കിലും മറ്റ് രോഗങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്. ട്രെയിൻ, വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ വൂഹാനിലെ ഗതാഗതം സാധാരണ നിലയിലാകും. ലോക്ഡൗൺ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവർത്തനങ്ങൾ പൂർണമായും ആരംഭിക്കുമെന്ന് പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥനായ ലുവോ പിങ് പറഞ്ഞു. ഡിസംബറിലാണ് വൂഹാനിൽ വൈറസ് ബാധ കണ്ടെത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായാണ് വൂഹാൻ ജനത ലോക്ഡൗണിനെ വിലയിരുത്തുന്നത്.
വൈറസിനെ നിയന്ത്രിച്ചുനിർത്തിയതിൽ വൂഹാൻ ലോകത്തിനു നൽകിയ സന്ദേശം ചെറുതല്ല. 1.2 കോടി ജനങ്ങളാണ് സാധാരണജീവിതം തിരിച്ചുപിടിച്ചത്. ബുധനാഴ്ച മുതൽ അവർക്ക് വൂഹാനിൽ നിന്ന് സ്വതന്ത്രമായി പുറത്തുപോകാം. ഇവിടെ കോവിഡ് ബാധിച്ച് 515ഓളം രോഗികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.