മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പറയരുത്; വ്യാപാരയുദ്ധത്തില്‍ നിലപാട് കടുപ്പിച്ച് ചൈന

ബെയ്​ജിങ്​: അമേരിക്കയും ചൈനയയും തമ്മിലെ വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. റെയര്‍ എര്‍ത്ത് മിനറലുകളുടെ ഉ ൽപാദനത്തില്‍ ആഗോളതലത്തില്‍ ചൈനക്കുള്ള മേല്‍ക്കൈ ഉപയോഗിച്ച് യു.എസിനെ പ്രതിരോധിക്കാനാണ് ശ്രമം. ചൈനയിലെ കമ്യൂണ ിസ്​റ്റ്​ പാര്‍ട്ടിയുടെ മുഖപത്രമായ പീപ്​ള്‍സ് ഡെയ്‌ലിയുടെ മുഖപ്രസംഗത്തിലാണ് യു.എസിനെതിരെ അതേ നാണയത്തില്‍ ത ിരിച്ചടിക്കാനൊരുങ്ങുകയാണെന്ന സൂചന ചൈന നല്‍കിയത്. ‘വ്യാപാര മേഖലയിലെ പോരാട്ടങ്ങളില്‍ ചൈനക്കുള്ള കഴിവ് യു.എസ്​ കുറച്ചു കാണരുത്’- മുഖപ്രസംഗത്തില്‍ പറയുന്നു.

ചരിത്രപ്രാധാന്യമുള്ള പ്രയോഗങ്ങളിലൂന്നിയാണ് വ്യാപാരയുദ്ധത്തെക്കുറിച്ചുള്ള എഡിറ്റോറിയല്‍ തയാറാക്കിയിട്ടുള്ളത്. ‘ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പിന്നീട് പറയരുത്’ എഡിറ്റോറിയലിൽ പറയുന്നു. ചൈനയുടെ നയതന്ത്ര ഭാഷാപ്രയോഗത്തില്‍ വളരെ വിരളമായും ഗൗരവമായും മാത്രം ഉപയോഗിച്ചിട്ടുള്ള പ്രയോഗമാണിത്. വിയറ്റ്നാമുമായും ഇന്ത്യയുമായും യുദ്ധത്തിലേര്‍പ്പെടുന്നതിനു മുമ്പും ചൈന ഇതേ വാക്കുകൾ ഉപയോഗിച്ചിരുന്നു.

സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രിക് കാറുകള്‍ മുതല്‍ സൈനിക ഉപകരണങ്ങളുടെ നിര്‍മാണത്തിനുവരെ ആവശ്യമായ റെയര്‍ എര്‍ത്തുകളുടെ 80 ശതമാനം ഇറക്കുമതിക്കും നിലവില്‍ അമേരിക്ക ആശ്രയിക്കുന്നത് ചൈനയെയാണ്. ഈ മാസം 10 മുതല്‍ 20000 കോടി ഡോളർവരുന്ന ചൈനീസ് ഇറക്കുമതി സാമഗ്രികള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. അതേസമയം, 6000 കോടി ഡോളർ മൂല്യമുള്ള യു.എസ്​ ഉൽപന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വർധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനം അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും.

Tags:    
News Summary - China has no good options for retaliating against Trump’s Huawei ban- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.