ഇസ്ലാമാബാദ്: സിന്ധുനദിയിൽ അണക്കെട്ട് നിർമാണത്തിന് പാകിസ്താന് ചൈന സാമ്പത്തികസഹായം പ്രഖ്യാപിച്ചു. ഇന്ത്യയുടെ എതിർപ്പു മൂലം ലോകബാങ്കും, ഏഷ്യൻ െഡവലപ്മെൻറ് ബാങ്കും (എ.ഡി.ബി) ഒഴിവാക്കിയ പദ്ധതിക്കാണ് ചൈന സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
നടപ്പിലായിക്കൊണ്ടിരിക്കുന്ന ചൈന -പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ദിയാമിർ-ഭാഷ അണക്കെട്ട് നിർമിക്കുന്നത്. ഏകദേശം 90,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. 2006ൽ പ്രഖ്യാപിച്ച പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് 2011ൽ തുടങ്ങിയെങ്കിലും ധനകാര്യ ഏജൻസികളുടെ എതിർപ്പിനെ തുടർന്ന് മുന്നോട്ടുപോവാനായില്ല.
പാക് അധീന കശ്മീരിെൻറ ഭാഗമായ ഗിൽജിത്-ബൽതിസ്താൻ മേഖലയിലായതിനാലാണ് ഇന്ത്യ പദ്ധതിയെ എതിർക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് പദ്ധതിക്ക് യു.എസ് സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇന്ത്യ ശക്തമായി എതിർത്തതിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. പദ്ധതിയുടെ നിർമാണം ഇൗ വർഷംതന്നെ തുടങ്ങുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.