പാട്ടും പാടി ഗോസൻ ലബനാനിലെത്തി

നിസാൻ മുൻ തലവൻ ​കാർലോസ്​ ഗോസൻ രാജ്യം വിട്ടതി​​​​​െൻറ ഞെട്ടലിലും നാണക്കേടിലുമാണ്​​ ജപ്പാനിപ്പോഴും. കനത്ത സുരക്ഷക്കിടയിലും ഗോസന്​ ലബനനിൽ പറന്നിറങ്ങാൻ സാധിച്ചതെങ്ങനെയെന്നാണ് ജപ്പാനെ അമ്പരിപ്പിക്കുന്നത്​. എന്നാൽ, ഹോളിവുഡ്​ സിനിമകളെ പോലും വെല്ലുന്ന രീതിയിലുള്ള ഗോസ​​​​​െൻറ രക്ഷപെടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിപ്പേ ാൾ പുറത്ത്​ വരികയാണ്​.

ലബനീസ്​ ടി.വി ചാനൽ എം ടി.വിയിലെ റിപ്പോർട്ട്​ പ്രകാരം ഒരു പെട്ടിയിലാണ്​ ​േഗാസ​​​​​െൻറ രക്ഷപ്പെടൽ. ഗോസ​ൻ രാജ്യം വിടുന്നതിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ അദ്ദേഹത്തി​​​​​െൻറ വീട്ടിൽ സംഗീതപരിപാടി നടന്നിരുന്നു. പരിപാടി കഴിഞ്ഞയുടൻ സംഗീതജ്ഞർ അവരുടെ ഉപകരണങ്ങളുമായി വിമാനത്താവളത്തിലേക്കാണ്​ പോയത്​.

സംഗീത ഉപകരണങ്ങൾ വെക്കാനുള്ള പെട്ടികൾക്കുള്ളിലൊന്നിൽ ഗോസനുമുണ്ടായിരുന്നു. തുടർന്ന്​ വിമാനത്താവളത്തിൽ നിന്ന്​ സ്വകാര്യ ജെറ്റ്​ വിമാനത്തിൽ ഗോസൻ ലബനാനിലെത്തി. അതേസമയം, ഇത്തരം വാർത്തകൾ ഗോസ​​​​​െൻറ ഭാര്യ നിഷേധിച്ചു. സ്വകാര്യ സുരക്ഷാ ഏജൻസിയാണ്​ ഗോസ​നെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ജ​പ്പാ​നി​ൽ അ​റ​സ്​​റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ഗോസൻ​ മു​ങ്ങി​യ​ത്. കേ​സു​ക​ളി​ൽ ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ വി​ചാ​ര​ണ ന​ട​പ​ടി തു​ട​ങ്ങാ​നി​രി​ക്കുകയാണ്​.

Tags:    
News Summary - Carlos Ghosn: How did the Nissan ex-boss flee from Japan?-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.