ഇറാൻ വിട്ടയച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ ദുബൈ തീരത്തെത്തി

ദുബൈ: ഇറാൻ വിട്ടയച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപറോ ദുബൈ തീരത്തെത്തി. രാജ്യാന്തര സമുദ്രനിയമങ്ങൾ ലംഘി ച്ചെന്ന് ആരോപിച്ച് ജൂലൈ 19നാണ് ഹോർമുസ് കടലിടുക്കിൽവെച്ച് എണ്ണക്കപ്പൽ ഇറാൻ സൈന്യം പിടികൂടിയത്. സെപ്റ്റംബർ 27ന് ഇ റാൻ കപ്പൽ മോചിപ്പിച്ചിരുന്നു.

18 ഇന്ത്യക്കാർ ഉൾപ്പടെ 23 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ ഉൾപ്പടെ മൂന്ന് മലയാളികളും ഇതിൽ ഉൾപ്പെടും. കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും മോചിതരായതിന്‍റെ സന്തോഷത്തിലാണെന്നും കപ്പലിന്‍റെ ഉടമസ്ഥരായ സ്റ്റെന ബൾക്കിന്‍റെ സി.ഇ.ഒ എറിക് ഹനെൽ അറിയിച്ചു. ജീവനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, കപ്പലിലുള്ള ജീവനക്കാരുടെ പേരുവിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

യൂറോപ്യൻ യൂനിയന്‍റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച് ഇറാന്‍റെ ഗ്രേസ് വൺ കപ്പൽ ബ്രിട്ടൺ പിടികൂടിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ സ്റ്റെനാ ഇംപറോ പിടിച്ചെടുത്തത്. ഗ്രേസ് വൺ പിന്നീട് അഡ്രിയാൻ ഡര്യ എന്ന് പേര് മാറ്റിയ ശേഷം വിട്ടയച്ചിരുന്നു.

Tags:    
News Summary - british oil tanker released by iran reaches dubai port -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.