ലാഹോർ: പരമ്പരാഗതമായ ബസന്ത് ആഘോഷത്തിന് (പട്ടം പറത്തൽ) ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ നീക്കി. പഞ്ചാബ് പ ്രവിശ്യാ സർക്കാറാണ് 2005ൽ പാക് സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്. പഞ്ചാബ് വാർത്താ, സംസ്കാരിക മന്ത്രി ഫയ്യാസുൽ ഹസൻ ചോഹാൻ വിലക്ക് നീക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചു.
ലാഹോറിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ ആഘോഷങ്ങൾ തിരിച്ചു വരികയാണ്. ഫെബ്രുവരി രണ്ടാം വാരത്തിൽ ഞങ്ങൾ ബസന്ത് ആഘോഷിക്കും. വിനോദ സഞ്ചാരം പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും ഫയ്യാസുൽ ഹസൻ ചോഹാൻ പറഞ്ഞു.
ബസന്ത് ആഘോഷത്തിനിടെ വെടിവെപ്പും കൊലപാതകവും ഉണ്ടായ സാഹചര്യത്തിലാണ് പാക് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, പട്ടത്തിൽ കെട്ടുന്ന കട്ടിയുള്ള ചരട് കഴുത്തിൽ കുടുങ്ങി അപകടങ്ങൾ സംഭവിക്കുന്നതും വിലക്കിന് കാരണമായി.
12 വർഷത്തിന് ശേഷമാണ് വിലക്ക് നീക്കുന്നത്. ബസന്ത് ആഘോഷ സമയത്ത് ദശലക്ഷ കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.