ധാക്ക: ബംഗ്ളാദേശിലെ പ്രമാദമായ നരായന്‍ഗന്‍ജ് കൊലപാതക കേസില്‍ 26 പേര്‍ക്ക് ജീവപര്യന്തം. അവാമിലീഗ് പാര്‍ട്ടിയുടെ നേതാവായ നൂറുല്‍ ഹുസൈന്‍, ലഫ്റ്റനന്‍റ് കേണല്‍ താരീഖ് സഈദ് മുഹമ്മദ്, മേജര്‍ ഹാരിസ് ഹുസൈന്‍, ലഫ്റ്റനന്‍റ് കമാന്‍ഡര്‍ എം.എം റാണ എന്നിവരടക്കം കുറ്റാരോപിതരായ 26 പേര്‍ക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അവാമി ലീഗ് നേതാവ് നസറുല്‍ ഇസ്ലാം അടക്കുമുള്ള പ്രമുഖരെ വധിച്ചകേസിലാണ് നരായന്‍ഗന്‍ജ് ജില്ലാ സെഷന്‍ ജഡ്ജി സയ്യിദ് ഇനായത്ത് ഹുസൈന്‍ ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന്‍െറ മുഖ്യസൂത്രധാരനായ നൂറുല്‍ ഹുസൈന്‍ അവാമി ലീഗിലെ പ്രമുഖനും കൊല്ലപ്പെട്ട നസറുല്‍ ഇസ്ലാമിന്‍െറ സഹപ്രവര്‍ത്തകനുമായിരുന്നു. പാര്‍ട്ടിയുടെ നരായന്‍ഗന്‍ജ് സിറ്റി കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്ന ഇയാള്‍ കേസില്‍ പിടികൂടാതിരിക്കാന്‍ ഇന്ത്യയിലേക്ക് ഒളിച്ചോടുകയായിരുന്നു. പിന്നീട് പശ്ചിമ ബംഗാള്‍ പൊലീസ് പിടികൂടി ബംഗ്ളാദേശിന് കൈമാറുകയായിരുന്നു.
2014 ഏപ്രില്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. അവാമി ലീഗ് നേതാവ് നസറുല്‍ ഇസ്ലാം, മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദന്‍ സര്‍ക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിനുള്ളില്‍നിന്ന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം പുഴയില്‍ തള്ളുകയും ചെയ്തതായി കേസില്‍ തെളിയിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.