ആസ്​​ത്രേലിയയിലും വിസ നിയമം പുതുക്കി, തൊഴിൽ വൈദഗ്​ധ്യവും ഇംഗ്ലീഷ്​ പരിജ്​ഞാനവും നിർബന്ധം

മെൽബൺ: തൊഴിലുടമയുടെ ഉത്തരവാദിത്തത്തിൽ ലഭ്യമാക്കിയിരുന്ന 457 വിസ പദ്ധതി ആസ്​ത്രേലിയ അസാധുവാക്കി. ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന വിസയാണ്​ അസാധുവാക്കിയത്​. ഇനി വിസ നേടുന്നതിന്​ ബുദ്ധിമു​േട്ടറും. ഇംഗ്ലീഷ്​ ഭാഷയിൽ നല്ല പരിഞ്​ജാനവും ജോലി വൈദഗ്​ധ്യവുമുള്ളവർക്ക്​ മാത്രമേ വിസ ലഭ്യമാകൂ. 

95000ഒാളം വിദേശികൾ, കൂടുതലും ഇന്ത്യക്കാർ ഉപയോഗിക്കുന്ന വിസ പദ്ധതിയാണ്​ മാർച്ച്​ 18 മുതൽ പുതുക്കിയത്​. വൈദഗ്​ധ്യമുള്ള ജോലികളിൽ ആസ്​ത്രേലിയക്കാരില്ലാത്ത സാഹചര്യത്തിൽ വിദേശികളെ നാലു വർഷത്തേക്ക്​ നിയമിക്കാൻ ബിസിനസുകാരെ അനുവദിക്കുന്നതാണ്​ 457 വിസ പദ്ധതി. ഇന്ത്യക്കാർ കഴിഞ്ഞാൽ ബ്രിട്ടനിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്​ പദ്ധതിയുടെ ഗുണഭോക്​താക്കളിൽ ഭൂരിഭാഗവും. 

ഇൗ വിസയിൽ അടുത്ത ബന്ധുക്കളെയും കൂടെ താമസിപ്പിക്കാൻ സൗകര്യം നൽകിയിരുന്നു. എന്നാൽ എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ്​​ വിസയെന്ന്​ വിമർശനം ഉയർന്ന സാഹചര്യത്തിലാണ്​ പുതിയ നിയമം കൊണ്ടുവന്നത്​. 

പ്രധാനമന്ത്രി മാൽകം ടേൺബുൾ കഴിഞ്ഞ ഏപ്രിലിൽ തന്നെ വിസ നിയമം പുതുക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ആസ്​ത്രേലിയക്കാർക്കിടയിൽ തൊഴിൽരഹിതർ വർധിച്ച സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം.

നാലുവർഷ​ത്തേക്കും രണ്ടു വർഷത്തേക്കുമുള്ള വിസകൾക്കുൾപ്പെടെ  നിയമം ബാധകമാണ്​. രണ്ടു വർഷത്തെ പ്രവർത്തി പരിചയം, നല്ല ഇംഗ്ലീഷ്​ പരിജ്​ഞാനം എന്നിവ അത്യാവശ്യമാണ്​. വിസ അപേക്ഷകരുടെ ക്രിമിനൽ പശ്​ചത്തലവും പരിശോധിക്കും.


 

Tags:    
News Summary - Australia Scraps Work Visa Programme -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.