രാഷ്ട്രീയക്കാരിൽ നിന്ന് അധികം പ്രതീക്ഷ അരുത്. അല്ലെങ്കിൽ നിരാശപ്പെടേണ്ടിവരും. മ്യാന്മർ ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിയിൽ ലോകത്തിന് വലിയ പ്രതീക്ഷയായിരുന്നു. ധൈര്യത്തിെൻറയും ക്ഷമയുടെയും പ്രതിരോധത്തിെൻറയും പര്യായമായാണ് അവർ അവരോധിക്കപ്പെട്ടത്. ജന്മനാടിെൻറ സ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ സൂചി പ്രചോദനമായിരുന്നു സ്വന്തം നാട്ടുകാർക്കു മാത്രമല്ല, ലോകത്തിനു തന്നെ. വർഷങ്ങളോളം മ്യാന്മർ സൈനികഭരണകൂടം വീട്ടുതടങ്കലിലാക്കിയ സൂചിയുടെ മോചനത്തിനായും രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുമായി ജനം തെരുവിലിറങ്ങി. 1991ൽ അവർക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിച്ചപ്പോൾ ലോകം അഭിമാനിച്ചു. 2010ൽ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചപ്പോൾ, 2015ൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ സന്തോഷപൂർവം ആഘോഷിച്ചു. മാനസികമായും ശാരീരികമായും അവർ ഒരുപാട് പീഡനങ്ങൾ സഹിച്ചിട്ടുണ്ട്. ലോകത്തുനിന്ന് ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങൾപോലും സൈനിക ഭരണകൂടത്തിെൻറ ക്രൂരതകൾക്കിരയാക്കപ്പെട്ടിട്ടുണ്ട്. ഒന്നും മറന്നുകൊണ്ടല്ല ഇൗ കുറിപ്പ്.
എന്നാൽ, അത്രയേറെ പ്രതീക്ഷ പുലർത്തിയ ഒരു രാഷ്ട്രീയ നേതാവിനാൽ വഞ്ചിക്കപ്പെടുേമ്പാൾ മറുത്തുചിന്തിക്കാനുമാകില്ല. മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്ലിംകളോടുള്ള വിവേചനം കൈയും കെട്ടി നോക്കിനിന്നു എന്ന ഒറ്റക്കാരണം മതിയാകും ആ പ്രതീക്ഷകൾ നിലംപരിശാകാൻ. ലോകത്ത് ഏറ്റവും കൂടുതൽ പീഡനമനുഭവിക്കുന്ന മനുഷ്യവിഭാഗമെന്നാണ് യു.എൻ റോഹിങ്ക്യകളെ വിശേഷിപ്പിച്ചത്. സൂചി അധികാരത്തിേലറിയിട്ടും റോഹിങ്ക്യകളുടെ കഷ്ടതകൾ നീങ്ങിയില്ല. മതത്തിെൻറയോ വംശത്തിെൻറയോ ദേശീയതയുടെയോ വർഗത്തിെൻറയോ പേരിൽ ഒരു വിഭാഗത്തെ അടിച്ചമർത്തുന്നതിനെ വംശഹത്യയായി കണക്കാക്കാം എന്നാണ് ദ കൺെവൻഷൻ ഒാൺ ദ പ്രിവൻഷൻ ആൻഡ് പണിഷ്മെൻറ് ഒാഫ് ജനോസൈഡ് നൽകുന്ന നിർവചനം.
സൂചി രാഷ്ട്രീയ നേതാവായതുമുതൽ റോഹിങ്ക്യകൾക്കു നേരെയുള്ള ക്രൂരതകളുടെ തീവ്രത കെട്ടടങ്ങുകയല്ല, ആളിക്കത്തുകയാണുണ്ടായത്. സായുധസൈന്യത്തിനാണ് രാജ്യത്ത് മേധാവിത്വമുള്ളത്. സൂചിക്ക് അവരെ നിലക്കുനിർത്താനും കഴിയുന്നില്ല. അതായത് കളിപ്പാവ കണക്കെ അവർ സൈനികനേതൃത്വത്തിെൻറ ചരടുവലികൾക്കൊത്ത് ചലിക്കുകയാണ്. അതല്ലെങ്കിൽ, തെൻറ അധികാരം ഉപയോഗിച്ച് സായുധ സേനയെ നിയന്ത്രിക്കാൻ മുതിരാതെ വംശഹത്യ മാറിനിന്നു വീക്ഷിക്കുകയാണ്, ഒരു വാക്കുപോലുമുരിയാടാതെ. ഇൗ നിശ്ശബ്ദത, രാഖൈനിൽ റോഹിങ്ക്യകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യു.എൻ മനുഷ്യാവകാശ സംഘം തയാറാക്കിയ റിപ്പോർട്ട് സൂചി വായിച്ചിട്ടുണ്ടാകുമോ എന്ന് സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആ റോഹിങ്ക്യകൾക്കു നേരെയുള്ള സൈന്യത്തിെൻറ നരനായാട്ടിെന പച്ചയായി വിവരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുൾപ്പെടെ ക്രൂരമായ ബലാത്സംഗത്തിനിരയായി. ശരീരത്തിനേറ്റ മുറിവുകളോടെ അവരിൽ ചിലർ മരണത്തിന് കീഴടങ്ങി. ഭാര്യയും കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിെൻറ കൺമുന്നിൽ ഗൃഹനാഥന്മാരെ കഴുത്തറുത്തു കൊലപ്പെടുത്തി. ഇതൊന്നും മതിയാകാതെ റോഹിങ്ക്യകളുടെ കുടിലുകൾ തീയിട്ടു നശിപ്പിച്ചു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളുടെ പകർപ്പാണ് ആ റിപ്പോർട്ട്.
ഇൗ വംശഹത്യയുടെ പേരിൽ ലോകം പഴിചാരുന്നത് സമാധാന നൊബേൽ ജേതാവായ ഒാങ്സാൻ സൂചിയെ ആണ്. റോഹിങ്ക്യകളിൽ ചിലരുടെ കൈവശം ആയുധമുണ്ടെന്നത് ശരിയാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിനാണ് അവരത് കൈയിലെടുത്തത്. അല്ലാതെ രക്തം ചിന്തുന്നത് കണ്ടുരസിക്കാനല്ല. വംശഹത്യ തടയാതെ മാറിനിൽക്കുക മാത്രമല്ല, സൈന്യത്തിെൻറ ചെയ്തികളെ ന്യായീകരിച്ച് അവർക്ക് സംരക്ഷണത്തിെൻറ മറനീക്കുക കൂടിയാണ് സൂചി. റോഹിങ്ക്യകളുടെ അസ്ഥിത്വം തന്നെ നിഷേധിച്ച സൂചി യു.എസ് അംബാസഡറോട് ആ പദം ഉപയോഗിക്കരുതെന്നുപോലും ആവശ്യപ്പെടുകയുണ്ടായി. അവർ ഉയർത്തിപ്പിടിക്കുന്ന 1982ലെ അതേ പൗരാവകാശ നിയമമാണ് റോഹിങ്ക്യകൾക്ക് പിറന്നമണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതും.
റോഹിങ്ക്യൻ സ്ത്രീകൾ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുേമ്പാൾ സൂചിയുടെ ഒാഫിസ് ഫേസ്ബുകിൽ അത് വ്യാജ വാർത്തയെന്ന് പോസ്റ്റ്െചയ്യുന്നു. സൂചി അനുവദിക്കാതെ ഇത്തരത്തിലൊന്ന് നടക്കുേമാ എന്ന കാര്യത്തിൽ തർക്കമില്ല. കലാപത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണമുൾപ്പെടെയുള്ള അവശ്യസഹായങ്ങൾ നൽകാനും അവരുടെ സർക്കാർ തയാറായില്ല. ഇൗ കലുഷിത സാഹചര്യത്തിൽ സൂചിയിൽനിന്ന് നൊബേൽ സമ്മാനം സ്വീഡിഷ് അക്കാദമി തിരിച്ചെടുക്കണമെന്നാണ് എെൻറ അഭ്യർഥന. ഇൗ ആവശ്യമുന്നയിച്ച് ഒപ്പുശേഖരണാർഥം പ്രചാരണത്തിനിറങ്ങുകയാണ്.
രണ്ടു പേരാണ് ഇൗ ബഹുമതി സ്വീകരിക്കാൻ അർഹരല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തത്. അതിലൊരാൾ മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയാണ്. നൊബേൽ സ്വീകരിച്ചതിനു പിന്നാലെയാണ് നൂറുകണക്കിന് ഡ്രോൺ ആക്രമണത്തിൽ സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തിയതിലൂടെ താൻ സമാധാന പുരസ്കാരം അർഹിക്കുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ഇപ്പോഴിതാ സൂചിയും. ദയവായി ഇൗ ഭീമഹരജിയിൽ ഒപ്പുവെക്കുക. മനുഷ്യാവകാശ കുരുതികൾക്കെതിരെ ശബ്ദമുയർത്താതെ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ഒരു നൊബേൽ സമ്മാന ജേതാവിനെതിരെയാണിത്.
(ബ്രിട്ടീഷ് എഴുത്തുകാരനാണ് ലേഖകൻ. കടപ്പാട് ഗാർഡിയൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.