ബെയ്ജിങ്: ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ 2000 വർഷം പഴക്കമുള്ള റോഡുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഹാൻ രാജവംശത്തിെൻറ ഭരണകാലത്ത് നിർമിക്കപ്പെട്ടതെന്ന് കരുതുന്ന റോഡിെൻറ അവശിഷ്ടങ്ങൾ ക്വഷാൻ കൗണ്ടിയിലെ റെൻഡിയാൻ ടൗൺഷിപ്പിൽ നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയതെന്ന് ഹെറിറ്റേജ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ലിയു ഹൈവാങ് അറിയിച്ചു.
നിലവിലെ ജി 107 ദേശീയ ഹൈവേക്ക് താഴെ 252 മീറ്റർ നീളവും 2.2 മീറ്ററിനും 2.8 മീറ്ററിനും ഇടയിൽ വീതിയുമുള്ള റോഡാണ് കണ്ടെത്തിയവയിലൊന്ന്. ഇഷ്ടികയും കളിമണ്ണും കല്ലുകളും കൊണ്ട് നിർമിച്ച റോഡ് ഏറെ ഉപയോഗിക്കപ്പെട്ടതും ഇടക്കിടെ അറ്റകുറ്റപ്പണി നടത്തിയതുമാണെന്നാണ് ഗവേഷകരുടെ അനുമാനം. 1300 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ളതാണ് കണ്ടെത്തിയ മറ്റൊരു റോഡ്. രണ്ട് റോഡുകളും തമ്മിൽ ഇടക്ക് ചേരുന്നുമുണ്ട്. കൂടുതൽ ഗവേഷണം നടത്തുന്നതോടെ ഇനിയും പഴക്കമേറിയ റോഡുകൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ടീം ലീഡർ സൗ റുൻഷാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.