അലപ്പോ വിജയം യുദ്ധവിരാമത്തിലേക്കുള്ള ചുവടുവെപ്പ് –ബശ്ശാര്‍ അല്‍ അസദ്


ഡമസ്കസ്: കിഴക്കന്‍ അലപ്പോയില്‍ സൈന്യത്തിന്‍െറ വിജയം യുദ്ധവിരാമത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. 
എന്നാല്‍, ഇവിടെ  വിമതരെ പരാജയപ്പെടുത്തിയതോടുകൂടി സിറിയയില്‍ ആഭ്യന്തരയുദ്ധം അവസാനിച്ചുവെന്ന് കരുതേണ്ടതില്ളെന്നും സിറിയയിലെ   അല്‍ വത്വന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ബശ്ശാര്‍ വ്യക്തമാക്കി. 

അലപ്പോയിലെ പോരാട്ടം അവസാനിച്ചു. തീവ്രവാദികളുടെ സാന്നിധ്യം മറ്റ് മേഖലകളിലുണ്ട്. അവരെ തുടച്ചുനീക്കാതെ വിശ്രമമില്ല. പ്രതീക്ഷിച്ചതിലും എളുപ്പം വിമതരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു. അലപ്പോയില്‍ അഞ്ചുദിവസത്തെ വെടിനിര്‍ത്തലിന് വിമതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബശ്ശാര്‍ തള്ളിക്കളഞ്ഞു. സൈനിക നീക്കം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ 2011 മാര്‍ച്ചില്‍ തുടങ്ങിയ ആഭ്യന്തരയുദ്ധത്തില്‍ ലക്ഷക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. അതോടെ ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ദുരന്തത്തിന് സിറിയ സാക്ഷ്യംവഹിച്ചു. ചരിത്രനഗരമായ അലപ്പോയുടെ കിഴക്കന്‍ മേഖലയില്‍നിന്ന് ബുധനാഴ്ചയാണ് വിമതര്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ ബാബ് അല്‍ നയാറബ്, അല്‍ മാദി നഗരങ്ങളും സൈന്യം പിടിച്ചെടുത്തു. വിമതരുടെ അഭാവത്തില്‍ അവശേഷിക്കുന്ന ഗ്രാമങ്ങള്‍കൂടി കൈയടക്കാന്‍ സൈന്യത്തിന് നീക്കം എളുപ്പമാകും. ബുധനാഴ്ച സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ നിന്ന് ഒന്നരലക്ഷം പേര്‍ ഒഴിഞ്ഞു.  

അതിനിടെ, വിമതരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് അലപ്പോയില്‍  യു.എസുമായി  ധാരണയിലത്തെിയതായി റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി സെര്‍ജി റിബ്കോവ് അറിയിച്ചു. എന്നാല്‍, അമിതപ്രതീക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.  വിമതര്‍ക്ക് സുരക്ഷിതമായി അലപ്പോ വിട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നതായിരുന്നു ചര്‍ച്ചാവിഷയം. ഈ വിഷയത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമാണ് ചര്‍ച്ച 

Tags:    
News Summary - alappo is the victory of syirian war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.