എയർഏഷ്യ സി.ഇ.ഒ ഫേസ്​ബുക്ക്​ അക്കൗണ്ട്​ പൂട്ടി

കോലാലംപൂർ: ന്യൂസിലാൻറ്​ ഭീകരാക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ ത​​െൻറ ഫേസ്​ബുക്ക്​ പേജ്​ മരവിപ്പിച്ച്​ എയർഏ ഷ്യ ബെർഹാദ്​ ചീഫ്​​ എക്​സിക്യൂട്ടിവ്​ ഓഫീസർ. എയർ ഏഷ്യ സി.ഇ.ഒ ടോണി ഫെർണാണ്ടസാണ്​ ത​​െൻറ ഫേസ്​​ബുക്ക്​ അക്കൗണ്ട ്​ അവസാനിപ്പിച്ചത്​.

ന്യൂസിലാൻറ്​ ഭീകരാക്രമണത്തി​​െൻറ ഫേസ്​ബുക്ക്​ ലൈവുകൾ ​അസ്വസ്ഥതയുളവാക്കുന്നതാണെന്ന്​ ​ കാണിച്ചാണ്​ അക്കൗണ്ട്​ മരവിപ്പിച്ചത്​. ഇത്തരം ലൈവ്​ ദൃശ്യങ്ങൾ പ്രചരിക്കുന്നത്​ തടയാൻ കൂടുതൽ ഫലപ്രദമായ നടപടികൾ ഫേസ്​ബുക്ക്​ സ്വീകരിക്കണമെന്നും ടോണി ഫെർണാണ്ടസ്​ ആവശ്യപ്പെട്ടു.

6,70,000 ​േപരാണ്​ ഫേസ്​ ബുക്കിൽ ടോണി ഫെർണാണ്ടസി​​െൻറ പിന്തുടരുന്നത്​. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം വ്യാപിപ്പിക്കുന്നുവെന്ന്​ ആരോപിച്ച്​ അദ്ദേഹം നേരത്തെ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചിരുന്നു.

ഭീകരാക്രമണത്തിൻെറ 15 ലക്ഷം വീഡിയോകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചിരുന്നു. ആക്രമണം നടന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 15 ലക്ഷം വീഡിയോകൾ നീക്കംചെയ്തു. അതിൽ 1.2 ദശലക്ഷം വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ തടഞ്ഞുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - AirAsia CEO Quits Facebook After Live-Streaming Of New Zealand Shooting -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.